HOME
DETAILS
MAL
ഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ
backup
July 21 2016 | 08:07 AM
കൊച്ചി: ഹൈക്കോടതി പരിസരത്ത് സിറ്റി പൊലിസ് കമ്മിഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിക്കറ്റിങ്, മാര്‍ച്ച്, പൊതുയോഗം, ധര്‍ണ, പ്രതിഷേധ പ്രകടനം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്.
കേരളാ പൊലിസ് വകുപ്പിലെ 79 സെക്ഷന്‍ പ്രകാരമാണ് നിരോധനം. ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിരുന്നു. ഈ ക്രമസമാധാന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മത്തായി മാഞ്ഞൂരാന് റോഡ് , ഇ.ആര് ജി റോഡ് ഡോക്ടര്‍ സലീം അലി റോഡ്, എബ്രഹാം മാഡമാക്കല് റോഡ് എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."