HOME
DETAILS
MAL
ഇറാന് ഉപരോധം: വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് യു.എസ്
backup
August 28 2018 | 18:08 PM
ഹേഗ്: ഇറാനു നേരെയുള്ള ഉപരോധത്തില്‍ വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ഹേഗിലെ രാജ്യാന്തര കോടതിയില്‍ യു.എസ് അഭിഭാഷകന് ജെന്നിഫര്‍ ന്യൂസ്റ്റഡ് വ്യക്തമാക്കിയതാണ് ഇക്കാര്യം.
തങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇറാന് രാജ്യാന്തര കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ കരാറില്‍നിന്നു പിന്‍വാങ്ങി ഉപരോധം പുനസ്ഥാപിച്ച നടപടിയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 1955ലെ കരാര്‍ ലംഘനമാണു നടത്തിയിരിക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍, ഇറാന്റെ വാദം കേള്‍ക്കാനുള്ള അധികാരം പോലും പ്രഥമദൃഷ്ട്യാ കോടതിക്കില്ലെന്ന് യു.എസ് അഭിഭാഷകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."