HOME
DETAILS
MAL
കടകംപള്ളി കേസ്: സലിം രാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം
backup
July 21 2016 | 08:07 AM
തിരുവനന്തപുരം: വിവാദമായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ച് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സലീംരാജ് ഉള്‍പ്പെടെ ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. സലിംരാജിനെ കൂടാതെ ഇയാളുടെ ഭാര്യയേയും കുറ്റവിമുക്തയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."