HOME
DETAILS
MAL
റിലീസ് ക്ലോസ് നല്‍കാതെ മെസ്സിക്ക് ക്ലബ് വിടാനാകില്ലെന്ന് ലാലിഗ
backup
August 31 2020 | 07:08 AM
ബാഴ്സലോണ: ബാഴ്സലോണ വിടാനുള്ള മെസ്സിയുടെ പദ്ധതിക്ക് ലാലിഗ അതികൃതരുടെ തടസം. മെസ്സിക്ക് ബാഴ്സലോണ നിശ്ചയിച്ച 700 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് തുക അടക്കാതെ താരത്തിന് ക്ലബ്ബ് വിടാനാകില്ല എന്നാണ് ലാലിഗ ഔദ്യോഗികമായി വ്യക്തമാക്കിയത്.
ഔദ്യോഗിക പ്രസ്താവനായിലൂടെയാണ് ലാലിഗ ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തിന് ലാ ലിഗയും അനുകൂലമല്ല എന്ന് വന്നതോടെ മെസ്സിയും ബാഴ്സയും തമ്മിലുള്ള തകര്‍ക്കം കോടതിയിലേക്ക് എത്താനുള്ള സാധ്യതയാണ് ഇനിയുണ്ടാവുക. തര്‍ക്കം ഇല്ലാതാക്കുന്നതിനും ക്ലബ് വിടുന്നതിനും വേണ്ടി സംസാരിക്കാന്‍ മെസ്സിയുടെ വക്കീല്‍ നേരത്തെ ബാഴ്സലോണ അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ കാര്യമായ പുരുഗോതി ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."