പ്രവാചക കാരിക്കേച്ചര്‍ മത്സരം: പാകിസ്താന്‍ അപലപിച്ചു
ഇസ്‌ലാമാബാദ്: നെതര്‍ലന്‍ഡ്‌സിലെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ മത്സരത്തിനെതിരേ പാകിസ്താന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി. ഒറ്റക്കെട്ടായാണ് പാക് പാര്‍ലമെന്റ് നീക്കത്തെ അപലപിച്ചത്. കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ വന്ന പാര്‍ലമെന്റിന്റെ ആദ്യ നടപടിയാണിത്.
ഡച്ച് പ്രതിപക്ഷ എം.പിയും തീവ്ര വലതുപക്ഷ നേതാവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ നേതൃത്വത്തിലാണ് നെതര്‍ലന്‍ഡ്‌സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ മത്സരം സംഘടിപ്പിക്കുന്നത്. സെനറ്റില്‍ നടക്കുന്ന ആദ്യ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ നീക്കത്തെ നിശിതമായി വിമര്‍ശിച്ചു.
മുസ്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണിതെന്നും അടുത്ത മാസം ചേരുന്ന യു.എന്‍ പൊതുസഭയില്‍ വിഷയം ഉന്നയിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇത്തരം മതനിന്ദാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്‌ലിംകള്‍ക്കുണ്ടാകുന്ന വേദന പടിഞ്ഞാറില്‍ വളരെ കുറച്ചു പേര്‍ മാത്രമേ മനസിലാക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പടിഞ്ഞാറില്‍ ജീവിച്ചിട്ടുണ്ട്. അവരുടെ മനോഭാവം തനിക്കറിയാം. പ്രവാചകനോടുള്ള മുസ്‌ലിംകളുടെ സ്‌നേഹം അവര്‍ മനസിലാക്കുന്നില്ല- ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. ഒ.ഐ.സിയിലും മറ്റു രാജ്യാന്തര ഫോറങ്ങളിലും വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഭവത്തില്‍ തിങ്കളാഴ്ച പാക് സെനറ്റും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."