യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ കേസെടുത്തു
പാലോട്: യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലിസ് കേസെടുത്തു. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെതിരെയാണ് (25)പോക്സോ ഐ.ടി ആക്ട് പ്രകാരം പൊലിസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്. 2014ഫേസ് ബുക്ക് വഴി ഷാന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പ്രലോഭിച്ചശേഷം നഗ്നഫോട്ടകള് കൈക്കലാക്കി. ഇതിനിടെ ഷാനിന്റെ പ്രവൃത്തികളില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടി അയാളില്‍നിന്നും അകന്നു. അടുത്തിടെ ഗള്‍ഫിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകള്‍ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. ഫോട്ടോകള്‍ കണ്ട യുവാവ് വിവാഹത്തില്‍നിന്നും പിന്‍വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി ഷാനിനെതിരെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."