പശ്ചിമഘട്ടത്തിലേക്ക്; പതിവിലും നേരത്തേ പറന്നെത്തി അവര്‍
കല്‍പ്പറ്റ: പതിവിലും നേരത്തെ പശ്ചിമഘട്ടത്തിലേക്ക് പറന്നെത്തി ദേശാടന ശലഭങ്ങള്‍. സാധാരണയായി സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ തുടങ്ങാറുള്ള ശലഭ ദേശാടനമാണ് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ആരംഭിച്ചത്. ഇത്തവണ ജൂലൈ മാസത്തിലും തെക്കേ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ചിത്രശലഭ ദേശാടനം ആരംഭിച്ചിരുന്നു. വളരെ കുറച്ച് ശലഭങ്ങളാണ് ജൂലൈ മാസത്തിലെ വെയിലുള്ള ദിവസങ്ങളില്‍ പശ്ചിമഘട്ടത്തിലേക്ക് എത്തിയത്. തെക്കേ ഇന്ത്യയില്‍ വടക്കു കിഴക്കന്‍ കാലവര്‍ഷം ശക്തമാവുന്നതോടെ കനത്ത മഴയില്‍ നിന്നും രക്ഷ നേടാനാണ് ശലഭങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ കാടുകളിലേക്ക് ദേശാടനം നടത്തുന്നത്.
വര്‍ഷം മുന്നൂറു മുതല്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെ ദൂരമാണ് ഇത്തരം ശലഭങ്ങളുടെ ദേശാടനം. അനേകലക്ഷം ചിത്രശലഭങ്ങളാണ് ഓരോ വര്‍ഷവും ദേശാടനം ചെയ്യുന്നത്. ഈ വര്‍ഷം നേരത്തെ തന്നെ തുടങ്ങിയ ശലഭ ദേശാടനം തെക്കേ ഇന്ത്യയിലെ മഴയുടെ താളം ഗണ്യമായ അളവില്‍ തെറ്റുന്നതിന്റെ സൂചന കൂടിയാണെന്നാണ് ശലഭ നിരീക്ഷകര്‍ പറയുന്നത്. സാധാരണ രീതിയില്‍ തെക്കേ ഇന്ത്യയുടെ സമതല പ്രദേശങ്ങളില്‍ നിന്നും പൂര്‍വഘട്ട മലനിരകളില്‍ നിന്നുമായാണ് പശ്ചിമഘട്ടത്തിലെ ആര്‍ദ്ര വനങ്ങളിലേക്ക് ചിത്രശലഭങ്ങള്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ കൂട്ടങ്ങളായി ദേശാടനം ചെയ്‌തെത്താറ്. എന്നാല്‍ ഇത്തവണ അത് വളരെ നേരത്തെയായി.
പാല്‍വള്ളി ശലഭങ്ങളാണ് ദേശാടനക്കാരിലെ പ്രധാനികള്‍. ഈ ശലഭങ്ങള്‍ എവിടെ നിന്നും വരുന്നു, എവിടേക്ക് പോവുന്നു, ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം മാസങ്ങളില്‍ കാണപ്പെടുന്നു, എന്തെല്ലാമാണ് ദേശാടനത്തിന് കാരണമാവുന്ന ഘടകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി പഠനം നടത്തി വരികയാണ് ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി. ജനങ്ങളുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഫേണ്‍സിന്റെ നേതൃത്വത്തില്‍ ചിത്രശലഭ ദേശാടന മാപ്പും ഇവര്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും വ്യക്തമാവുന്നത് കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള ദേശാടനത്തിനു പുറമെ വയനാട്ടിലൂടെ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ തെക്കു കിഴക്ക് ദിശയില്‍ നിലമ്പൂര്‍ താഴ്‌വരകളിലേക്കും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവിടെ നിന്നും വടക്ക് കിഴക്ക് ദിശയിലേക്കും ശലഭങ്ങള്‍ ദേശാടനം ചെയ്യുന്നുണ്ടെന്നാണ്. ചൂടുള്ള കാലാവസ്ഥയില്‍ പശ്ചിമഘട്ടത്തിലെ ആര്‍ദ്ര വനങ്ങളില്‍ ഈ ദേശാടന ശലഭങ്ങള്‍ ലക്ഷക്കണക്കിനുള്ള കൂട്ടങ്ങളായി മാസങ്ങളോളം കാണപ്പെടാറുണ്ടെന്നും ഫേണ്‍സ് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ടെന്ന് ശലഭ നിരീക്ഷകനും ഫേണ്‍സ് സൊസൈറ്റി പ്രസിഡന്റുമായ പി.എ വിനയന്‍, സെക്രട്ടറി മുനീര്‍ തോല്‍പ്പെട്ടി എന്നിവര്‍ പറഞ്ഞു.
ദേശാടനത്തില്‍ മുന്‍നിരക്കാര്‍
പാല്‍വള്ളി ശലഭങ്ങള്‍
കേരളത്തില്‍ 46ല്‍പരം ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ദേശാടനം ചെയ്യുന്നത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് നീലക്കടുവകളുടെയും(Dark Blue Tiger, Blue Tiger) അരളി ശലഭങ്ങളുടെയും(Common Crow, Doub-lebranded Crow) ദേശാടനമാണ്. പാല്‍വള്ളി ശലഭങ്ങള്‍ (ങശഹസംലലറ ആൗേേലൃളഹശല)െ എന്നാണ് ഈ ശലഭങ്ങളെ വിളിക്കുന്നത്.
പാലുള്ളതും വിഷാംശമുള്ളതുമായ സസ്യങ്ങളാണ് ഈ ശലഭങ്ങളുടെ പുഴുക്കളുടെ ആഹാരം. അതുകൊണ്ടാണ് ഇവയെ പാല്‍വള്ളി ശലഭങ്ങള്‍ എന്ന് വിളിക്കുന്നത്. പുഴുക്കളുടെ ആഹാരത്തിലെ വിഷാംശം ഈ ശലഭങ്ങളുടെ ശരീരത്തിലേക്ക് സ്വാംശീകരിക്കപ്പെടും. അതുകൊണ്ടുതന്നെ ഇരപിടിയന്മാരായ ജീവികള്‍ പൊതുവേ ഈ ശലഭങ്ങളെ ഉപേക്ഷിക്കുകയാണ് പതിവ്. ദശലക്ഷക്കണക്കിന് ശലഭങ്ങളാണ് പശ്ചിമഘട്ട മലനിരകളിലേക്ക് വര്‍ഷാവര്‍ഷം ദേശാടനം ചെയ്‌തെത്തുന്നത്. പാല്‍വള്ളി ശലഭങ്ങള്‍ക്ക് പുറമേ നാരക ശലഭം (Lime Swallowtail-), പുള്ളിക്കുറുമ്പന്‍ (Lemon Pansy), പുലിത്തെയ്യന്‍ (Common Leopard), നീലനീലി (Blue Pansy) തകരമുത്തികള്‍ (Common and L-emon Emigrants) തുടങ്ങിയ ശലഭങ്ങളും കൂട്ടമായി ദേശാടനം നടത്തുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."