HOME
DETAILS
MAL
ഒരു രൂപ ഉയര്‍ത്തിക്കാട്ടിയ പ്രശാന്ത് ഭൂഷന്റെ ചിത്രം വൈറല്‍
backup
August 31 2020 | 10:08 AM
ന്യുഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോതി വിധി വന്നതിന് ശേഷം ഒരു രൂപ ഉയര്‍ത്തിക്കാട്ടിയ പ്രശാന്ത് ഭൂഷന്റെ ചിത്രം വൈറലാകുന്നു. കേസില്‍ പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷന് ഒരു രൂപയാണ് പിഴ ഒടുക്കിയിരുന്നത്. അഭിഭാഷകനായ രാജീവ് ധവാനൊപ്പമുള്ള ചിത്രവും പ്രശാന്ത് ഭൂഷന്റെതായി പുറത്ത് വന്നിട്ടുണ്ട്.
പിഴയൊടുക്കുന്നതിനെ സംബന്ധിച്ച് കൂട്ടായി ഒരു തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പിഴയൊടുക്കുമോ ഇല്ലയോ അതോ വേറെ തീരുമാനമായിരിക്കുമോ എന്ന വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല.
കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴയാണ് വിധിച്ചത്. സെപ്തംബര്‍ 15നകം പിഴതുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തേക്ക് പ്രാക്ടീസ് വിലക്കുകയും ചെയ്യും.
വിധി പറഞ്ഞത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. കൂടാതെ 2018 ജനുവരിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാല് ജഡ്ജിമാര്‍ പ്രത്യക്ഷരായതും തെറ്റായ നടപടിയെന്ന് സുപ്രിം കോടതി പറഞ്ഞു. ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് പ്രശാന്ത് ഭൂഷന് മാപ്പ് നല്കാന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
നേരത്തെ സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസുമാര്‍ക്കും എതിരെയുള്ള എല്ലാ ആരോപണവും പിന്‍വലിച്ചാല്‍ ദയാപൂര്‍വമായ നിലപാടെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ മാപ്പ് പറയുകയുള്ളുവെന്ന ഉറച്ച നിലപാട് പ്രശാന്ത് ഭൂഷണ് കോടതിയില്‍ സ്വീകരിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ട്വീറ്റുകളിലെ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."