ഏഴ് കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മലബാര്‍ ഗ്രൂപ്പ്
കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ മലബാര്‍ ഗ്രൂപ്പ് രംഗത്ത്. ചെയര്മാന് എം.പി അഹമ്മദ് അഞ്ച് കോടിയിലധികം രൂപയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഹൗസിങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നല്‍കുമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലബാര്‍ ഗ്രൂപ്പ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി. ഇതിന് പുറമെയാണ് അഞ്ച് കോടിയിലധികം രൂപയുടെ സഹായം നല്കുവാന് തീരുമാനിച്ചത്. മലബാര്‍ ഗ്രൂപ്പ് ജീവനക്കാരുടെ സംഭാവനയായ ഒരു കോടി രൂപ അടക്കമാണിത്. മൊത്തം ഏഴ് കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഗ്രൂപ്പ് തീരുമാനിച്ചതായി എം.പി അഹമ്മദ് അറിയിച്ചു. വീടുകളുടെ പുനര്‍നിര്‍മാണത്തിനും ഭാഗികമായി തകര്‍ന്ന വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുമായി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയില്‍ കവിയാത്ത സാധന സാമഗ്രികള്‍ വാങ്ങി നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."