HOME
DETAILS
MAL
പ്രണബ് ദാ: ഇന്ത്യയുടെ മഹാനായ പുത്രന്‍
backup
August 31 2020 | 13:08 PM
കര്‍മ്മ കുശലതയും നേതൃപാടവവുമുള്ള ഇന്ത്യയുടെ മഹാനായ പുത്രന്‍ പ്രണബ് ദാ ഇനി ഓര്‍മ്മകളെ തേജോമയമാക്കും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരത്തു നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായുള്ള മാറ്റം ആ നേതൃമികവിന് പാര്‍ട്ടി നല്‍കിയ ഏറ്റവും മികച്ച അംഗീകാരമായപ്പോള്‍, രാജ്യം അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നം നല്‍കി പുരസ്‌കരിച്ച് നെഞ്ചേറ്റി.
1935ഡിസംബര്‍ 11ന്ബംഗാളിലെകിര്‍ണാഹര്‍ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തില്‍ സ്വാതന്ത്ര്യസമരസേനാനിയുംഎ.ഐ.സി സി അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ച പ്രണബ്കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി. പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു ആദ്യ ജോലി. 1963 ല്‍ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. ഒരു പത്രത്തില്‍ പത്രപ്രവര്‍ത്തകനായും ജോലി ചെയ്ത പാരമ്പര്യവും അദ്ദേഹത്തിനുണ്ട്.
ബംഗ്ലാ കോണ്‍ഗ്രസിലൂടെയായിരുന്നു പ്രണബിന്റെ പൊതുപ്രവര്‍ത്തന ജീവിതം തുടങ്ങിയത്.കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഊര്‍ജ പ്രസരണിയായിരുന്നു പ്രണബ്. 1969-ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്നാപുരില്‍വി.കെ കൃഷ്ണമേനോന്റെതെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൃഷ്ണമേനോന്‍ വിജയിച്ചപ്പോള്‍ പ്രണബിന്റെ കര്‍മ്മ മികവ് ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ പ്രണബിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. 1969-ല്‍രാജ്യസഭാംഗമായാണ്പാര്‍ലമെന്ററി രംഗത്തേക്കുള്ള പ്രവേശനം.1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയില്‍ ധനമന്ത്രിയായ അദ്ദേഹം കേന്ദ്രസര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും നയരൂപീകരണത്തില്‍ പ്രധാന പങ്കാളിയായി.
ഇടക്കാലത്ത് അഭിപ്രായ ഭിന്നതമൂലം രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും 1989 ല്‍ തന്നെ അദ്ദേഹത്തെ രാജീവ്ഗാന്ധി തിരികെ കൊണ്ടുവന്നു.
രാജീവ്ഗാന്ധി വധിക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയായ പി.വി നരസിംഹറാവു പ്രണബിനെആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിച്ചു. പിന്നീട് ധനകാര്യ മന്ത്രിയുമാക്കി.
രാജ്യത്തെ മികച്ച പ്രതിരോധ മന്ത്രിമാരിലൊരാളായ പ്രണബ് ഇതര രാഷ്ട്രങ്ങളുടെ അഭിനന്ദനവും നേടി.
2004 ലാണ് പ്രണബിന് ആദ്യമായി പ്രതിരോധ വകുപ്പ് മന്ത്രി പദം ലഭിക്കുന്നത്. 2006 വരെ ആ പദവിയില്‍ തുടര്‍ന്നു.അമേരിക്കയുമായുള്ളനയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്റെ കാലത്തെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായംവിക്കിലീക്സ്പുറത്തുവിട്ട ഒരു വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തേയും പ്രണബിന്റെ കഴിവും അമേരിക്കയില്‍ വളരെയധികം പ്രശംസിക്കപ്പെട്ടു.
അമേരിക്കയുമായി നല്ല ബന്ധം തുടര്‍ന്നുപോരുന്നതിനൊപ്പം റഷ്യയുമായിആയുധവ്യാപാരങ്ങളും ഇന്ത്യ പ്രണബിന്റെ നേതൃത്വത്തില്‍ ചെയ്തു.ഇന്ത്യറഷ്യയുടെ ഒരു പ്രധാനപ്പെട്ട ആയുധ വ്യാപാര പങ്കാളിയായി മാറിയതും ഈ ഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."