മുന്നറിയിപ്പില്ലാതെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പരാതി
തൊട്ടില്‍പ്പാലം: ജലനിധി പദ്ധതിയുടെ ഭാഗമായുള്ള കായക്കൊടി പഞ്ചായത്തിലെ പൂളക്കണ്ടണ്ടി കുടിവെള്ള പദ്ധതിയുടെ വെദ്യുതി ബന്ധം മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതായി പരാതി.
നടപടിയെ തുടര്‍ന്ന് 64 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. തൊട്ടില്‍പ്പാലം കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പില്ലാതെയെടുത്ത നടപടിക്ക് പിന്നില്‍. അതേസമയം, വൈദ്യുതി ബന്ധം വിഛേദിച്ച ഉടനെ തന്നെ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ പണമടച്ചെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ പറയുന്നു. ഇന്നലെ രാത്രി ഇക്ട്രിസിറ്റി ഓഫിസില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണക്ഷന് പുനഃസ്ഥാപിക്കാനുള്ള ജീവനക്കാര്‍ ഡ്യൂട്ടി കഴിഞ്ഞു പോയി എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇനി എന്നാണ് കണക്ഷന് പുനഃസ്ഥാപിക്കുക കൃത്യമായി പറയാനും അധികൃതര്‍ തയാറായിലെന്നും ഭാരവാഹികള്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."