HOME
DETAILS
MAL
"രണ്ടില" ജോസ് കെ മാണിക്ക് നല്കി തിരഞ്ഞെടുപ്പ് കമ്മിഷന്, പി.ജെ ജോസഫ് വിഭാഗത്തിന് തിരിച്ചടി
backup
August 31 2020 | 15:08 PM
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.ഇതോടെ ജോസ് കെ മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും രണ്ടില ചിഹ്നത്തിന് വേണ്ടി നടത്തിയ തര്‍ക്കത്തിന് താല്കാലിക അന്ത്യമായി.കമ്മീഷന്റെ വിധിയില്‍ ജോസ് പക്ഷം പ്രതികരിച്ചത് അതേസമയം തീരുമാനത്തില്‍ അപ്പീല്‍ പോകുമെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. ഇത് സത്യത്തിന്റെ ജയമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജോസ് കെ മാണി പക്ഷേ എല്‍.ഡി.എഫിലേക്ക് പോയെക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."