വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണവും പണവും കവര്‍ന്നു
മുക്കം: വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണാഭരണങ്ങളും 2,000 രൂപയും മോഷ്ടിച്ചു. ഓമശ്ശേരി കാതിയോട് കരിമ്പലങ്ങോട്ട് നിസാര്‍ അഹമ്മദിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.
വീടിന് പുറകുവശത്തുള്ള ഇരുമ്പ് വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നിസാറിന്റെ ഭാര്യയുടെയും കുട്ടിയുടെയും ശരീരത്തിലുണ്ടായിരുന്നു 12 പവന് തൂക്കം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. നിസാറിന്റെ അനിയന്റെ പേഴ്സില്‍നിന്നു 2,000 രൂപയും നഷ്ടമായിട്ടുണ്ട്.
മുക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാവ് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പുകമ്പിയില്നിന്നു മണം പിടിച്ച പൊലിസ് ട്രാക്കര്‍ നായ വീടിന് പിറകു വശത്തുള്ള ഇടവഴിയിലൂടെ തൊട്ടടുത്തുള്ള കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്താണ് ചെന്നു നിന്നത്.
ഇത് മോഷ്ടാവ് വന്ന വഴിയാകാന്‍ സാധ്യതയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ കോളുകളും പരിശോധിച്ച ശേഷം അന്വേഷണം കൂടുതല്‍ വിപുലമാക്കുമെന്ന് മുക്കം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."