യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: ഓട്ടോറിക്ഷ യാത്രക്കാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച് 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മാവൂര്‍ റോഡ് ജങ്ഷന് സമീപത്തെ ഗള്‍ഫ് ബസാറിന് മുന്‍വശം വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ചേളന്നൂര്‍ മീനാക്ഷിപുരം കെ.പി അശോക് കുമാറിന്റെ മൊബൈല്‍ ഫോണാണ് മൂന്നംഗ കവര്‍ച്ചാസംഘം തട്ടിപ്പറിച്ചത്. ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ മൂന്നുപേര്‍ സംഘടിച്ചെത്തി കല്ലു കൊണ്ട് പരുക്കേല്‍പ്പിച്ച് ബലമായി പിടിച്ചുവച്ച ശേഷം മൊബൈല്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. അശോക് കുമാര്‍ നല്കിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ കസബ പൊലിസ് മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പിടികൂടി. പ്രതികളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ സ്ഥിരം കവര്‍ച്ചാസംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നും മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും കസബ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."