HOME
DETAILS

മാന്യനായ രാഷ്ട്രീയ തന്ത്രജ്ഞന്‍, മാന്ത്രികനായ ധനമന്ത്രി

  
backup
September 01 2020 | 04:09 AM

national-pranab-mukherji-side-stores-1212-2020

രാഷ്ട്രീയത്തിലെ മാന്യതയുടെ ആള്‍രൂപമായിരുന്നു എന്നും പ്രണബ് മുഖര്‍ജി. തൊണ്ണൂറുകളുടെ പകുതിയില്‍ കോണ്‍ഗ്രസിലെ തന്ത്രജ്ഞരില്‍ മുന്‍പനായി.സോണിയാ ഗാന്ധിയെകോണ്‍ഗ്രസ്പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിച്ചതില്‍ പ്രേരണാശക്തിയായും അദ്ദേഹം വര്‍ത്തിച്ചു. പ്രവര്‍ത്തക സമിതിയിലും ആ വേറിട്ട ശബ്ദം മുഴങ്ങി. കോണ്‍ഗ്രസിന്റെ ദേശീയ സഖ്യ സാധ്യതകള്‍ക്ക് പങ്കാളിത്തം വഹിക്കാനും പ്രണബ് മുന്നില്‍ നിന്നു.

2004 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ഐക്യ പുരോഗമന സഖ്യംഅധികാരത്തിലെത്തിയപ്പോള്‍ രണ്ടുതവണയും സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തെ ഏല്‍പിച്ചു.2012 ല്‍ പ്രസിഡന്റ് പദവിക്കായി രാജിവയ്ക്കുന്നതുവരെമന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകള്‍ ഇക്കാലത്തിനിടയില്‍ കൈകാര്യം ചെയ്തു.
തെരഞ്ഞെടുപ്പ് ഗോദയിലും പലകുറി തന്റെ ജനകീയത തെളിയിക്കാന്‍ പ്രണബിന് സാധിച്ചു. രാജ്യസഭാംഗമായി ഏറെക്കാലം തുടര്‍ന്ന പ്രണബ്2004ല്‍പശ്ചിമബംഗാളിലെജങ്കിര്‍പ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി.2009ല്‍ വിജയം ആവര്‍ത്തിച്ചു.1975,1981, 1993,1999 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പി.എ സാങ്മയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി അദ്ദേഹത്തെ നേരിട്ടത്.

മാന്ത്രിക വടി കൈയിലേന്തിയ ധനമന്ത്രി എന്നുതന്നെ പ്രണബിനെ വിശേഷിപ്പിക്കാം. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തെ അദ്ദേഹം അങ്ങനെയാണ് നേരിട്ടത്. ഐ.എംഎഫ്,ലോകബാങ്ക്,എ ഡി ബി എന്നിവയുടെയെല്ലാം ഭരണനിര്‍വഹണസമിതിയില്‍ അംഗമായ പ്രണബ്, റാവു സര്‍ക്കാറില്‍ ധനകാര്യ മേഖലയെ കാര്യക്ഷമമായി നയിച്ചു. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതലസമിതികളെയും അദ്ദേഹം നയിച്ചു. മുമ്പും അദ്ദേഹം ഇക്കാര്യങ്ങളില്‍ കഴിവു തെളിയിച്ചിരുന്നു.
1982 ല്‍ ഇന്ദിരാ ഗാന്ധി മന്ത്രി സഭയില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ 19821983 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ് ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്റെ ശ്രമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നെടുത്ത വായ്പതുക ഇന്ത്യ തിരിച്ചടച്ചും അദ്ദേഹം ധനകാര്യവകുപ്പ് വഹിച്ച കാലത്താണ്. മന്‍മോഹന്‍ സിങിനെ ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിക്കുന്നത് പ്രണബിന്റെ കാലത്താണ്. ആ തീരുമാനവും പിന്നീട് രാജ്യത്തിനും പ്രസ്ഥാനത്തിനും സുവര്‍ണ നേട്ടമായി.

വിദേശകാര്യത്തിലും തിളക്കം

1995 ല്‍ പ്രണബ് മുഖര്‍ജി വിദേശ കാര്യവകുപ്പിന്റെ ചുമതലയേറ്റപ്പോഴും ഭരണപാടവം പ്രകടിപ്പിച്ചു.ആസിയാന്‍സംഘടനയില്‍ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് ആ കാലത്താണ്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. 1996 വരെ മുഖ!ര്‍ജി ഈ സ്ഥാനം വഹിച്ചു. 2006 ല്‍ മന്‍മോഹന്‍ സിങിനു കീഴിലാണ് പ്രണബ് രണ്ടാംവട്ടം വിദേശ കാര്യവകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്. യു എസ് ഇന്ത്യ സിവില്‍ ന്യൂക്ലിയാര്‍ എഗ്രിമെന്റില്‍ ഇന്ത്യക്കുവേണ്ടി ഒപ്പു വെച്ചത് പ്രണബ് മുഖ!ര്‍ജിയായിരുന്നു. 2008 ല്‍ മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കനുകൂലമായും പാകിസ്താനെതിരേയും ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago