ശക്തമായ മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു
മരട്: ശക്തിയായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് കുമ്പളം പഞ്ചായത്തിലെ പനങ്ങാട് പ്രദേശത്തെ വീടുകള്‍ തകര്‍ന്നു.
തൈപ്പറമ്പില്‍ വിജിഷിന്റെ ഓടിട്ട വീടിന് മുകളിലേക്ക് സമീപത്ത് നിന്നിരുന്ന വലിയ പുളിമരം കടയോടെ മറിഞ്ഞ് വീണ് അടുക്കളഭാഗവും വാട്ടര്‍ ടാങ്കും, പിന്‍ വശത്തെ ടോയ്‌ലറ്റും തകര്‍ന്നു. വീടിന്റെ ഓടുകള്‍ പൊട്ടിവീണ് കുടുംബാഗങ്ങള്‍ക്കു് പരുക്കേറ്റു.
പനങ്ങാട് ലക്ഷംവീട് ഭാഗത്തും രണ്ടാം വാര്‍ഡ് ഉദയത്തും വാതില്‍ പ്രദേശത്തും കാറ്റില്‍ മരങ്ങള്‍ മറിഞ്ഞു വീണ് വീടുകള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചു. ചില സ്ഥലങ്ങളില്‍ വലിയ മരങ്ങള്‍ വീഴാറായ നിലയില്‍ ചരിഞ്ഞ് നില്‍ക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പുത്തന്‍ പുരയില്‍ സരുണിന്റെ വീടിന് മുന്‍വശം നിന്നിരുന്ന വലിയ മരം കടയോടെ മറിഞ്ഞ് വീടിന്റെ ഒന്നാം നിലയുടെ സണ്‍ഷേയ്ഡിലേക്ക് വീണ് വീട് ഭാഗീകമായി തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."