എം.പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചു
വടകര : മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 2018-19 വര്‍ഷത്തേക്ക് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍.
കാരാളിപ്പാലം-ചെയ്യേരിമുക്ക് റോഡ് നവീകരണത്തിന് നാല്ക്ഷം രൂപ, കണ്ണമ്പത്ത്കര കരിമ്പാക്കണ്ടിമീത്തല്‍ പൊതുകിണറിന് നാല് ലക്ഷം രൂപ, മണിത്തോത്ത്താഴ - നരിക്കാട്ടേരി റോഡിന് അഞ്ച് ലക്ഷം.
അരയാക്കൂല്‍താഴ - മാണിക്കോത്ത്താഴ റോഡ് നാല് ലക്ഷം, വട്ടോളി എല്‍.പി സ്‌കൂള്‍ കംപ്യൂട്ടറിന് 60,000, അമ്മാരപ്പള്ളിതാഴ - കുയ്യടിപ്പാറ റോഡിന് നാല് ലക്ഷം, പീടികയുള്ളതില്‍ പാലത്തിന് മൂന്ന് ലക്ഷം, പൊന്ന്യത്ത് യു.പി സ്‌കൂള്‍ റോഡിന് നാല് ലക്ഷം, കിഴക്കയില്‍മുക്ക് - മുയ്യാട്ട്കുന്നുമ്മല്‍ റോഡിന് അഞ്ച് ലക്ഷം, ആര്യങ്കാവില്‍ - അങ്കണവാടി റോഡിന് മൂന്ന് ലക്ഷം, ഞാലിയില്‍മുക്ക് - നായരോട്ടമ്പലം റോഡിന് നാല് ലക്ഷം, വായേരിമുക്ക് - കളത്തിക്കുന്നുമ്മല്‍താഴറോഡിന് നാല് ലക്ഷം, തുലാറ്റുനട - കേളോത്ത്മുക്ക് റോഡിന് അഞ്ച് ലക്ഷം.
മയ്യന്നൂര്‍ എല്‍.പി സ്‌കൂളില്‍ കംപ്യൂട്ടറിന് 30,000, വട്ടോളി ഗവ. യു.പിസ്‌കൂളില്‍ കംപ്യൂട്ടറിന് 1.20,000 എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. കലക്ടറുടെ ഭരണാനുമതിക്കനുസരിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."