ബാലുശേരി മണ്ഡലത്തില്‍ ഇടക്കാല സാമ്പത്തിക സഹായമെത്തിക്കാന്‍ തീരുമാനം
ബാലുശേരി: മഴക്കെടുതി കാരണം നാശം സംഭവിച്ച ബാലുശേരി നിയോജകമണ്ഡലത്തില്‍ ഇടക്കാല സാമ്പത്തിക സഹായമെത്തിക്കാന്‍ നിയോജകമണ്ഡലം ദുരിതാശ്വാസ അവലോകന യോഗം തീരുമാനിച്ചു.
1024 കുടുംബങ്ങളാണ് പ്രളയം കാരണം ക്യാംപുകളിലും മറ്റ് ബന്ധുവീടുകളിലും അഭയം പ്രാപിച്ചത്. മലിനമായ കിണറുകളും മറ്റും വീട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ബാലുശേരി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗം പുരുഷന്‍ കടലുണ്ടി എം.എല്‍.എ.ഉദ്ഘാടനം ചെയ്തു . മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാഷ്ടീയകക്ഷി നേതാക്കള്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. മണ്ഡലത്തില്‍ 30 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട് നൂറിലേറെ വീടുകള്‍ക്ക് ഭാഗികമായി തകരാറ് പറ്റിയിട്ടുണ്ട് .കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് യോഗം വിലയിരുത്തി.പഞ്ചായത്തുകള്‍ക്കുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സപ്റ്റംമ്പര്‍ ഒന്ന് മുതല്‍ എല്ലാപഞ്ചായത്തുകളിലും അവലോകനയോഗങ്ങള്‍ ചേരാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പുഴയോരങ്ങളെക്കുറിച്ച് വ്യക്തമായ സര്‍വേ നടത്തണമെന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉന്നയിച്ചു . പുഴയോരംകൈയേറിയുള്ള നിര്‍മാണം പുഴകളുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."