ഗാര്‍ഹിക നികുതി വര്‍ധനവ്: പ്രതിഷേധം ശക്തമാകുന്നു
ഫറോക്ക്: ഗാര്‍ഹിക നികുതി വര്‍ധിപ്പിക്കാനുളള ഫറോക്ക് നഗരസഭാ ഭരണസമിതിയുടെ നീക്കം പ്രളയക്കെടുതിയില്‍ പാടുപെടുന്ന ജനത്തിനു ഇരുട്ടടി നല്കലാണെന്ന് ഫറോക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി. ഒരു ചതുരശ്ര മീറ്ററിന് ആറു രൂപയുണ്ടായിരുന്ന നികുതി ഒറ്റയടിക്ക് ഒന്‍പത് രൂപയാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗാര്‍ഹിക നികുതി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സി.എം.പി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി കെ.ടി പ്രേമരാജന്‍, പി. ബൈജു, എം. സുധീഷ്, പി. അച്യുതന്, കെ. ഉഷ, ഡി. അബ്ദുറഹ്മാന്, ടി. രാധാകൃഷ്ണന് സംസാരിച്ചു.
ഗാര്‍ഹിക നികുതി 50 ശതമാനം ഉയര്‍ത്താനുള്ള നഗരസഭാ തീരുമാനത്തില്‍ ചന്തക്കടവ് ഏരിയാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.പി അഷ്റഫ് അധ്യക്ഷനായി. ജംഷി പേട്ട, രവീന്ദ്രനാഥ്, വാസുദേവന്‍, കെ.വി ബീരാസ, കെ.ടി കുട്ടായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."