സിയയുടെ കൊലപാതകം: അന്വേഷണസംഘം ചോദ്യം ചെയ്തത് 30 പേരെ
കോഴിക്കോട്: ഈസ്റ്റ് കോട്ടപ്പറമ്പിലെ സിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തത് 30 പേരെ. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ ആളുകളെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണവും അവ്യക്തമാണെന്ന് കസബ സി.ഐ ഹരിപ്രസാദ് പറഞ്ഞു.
സിയയോട് ആര്‍ക്കും ശത്രുതയുള്ളതായി പൊലിസിന് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. പണമിടപാടുമായുള്ള തര്‍ക്കമുണ്ടായോ എന്നതിനെപ്പറ്റി പൊലിസ് അന്വേഷിച്ചിരുന്നു. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണോയെന്നും പരിശോധിച്ചു വരികയാണ്. ഇതു സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചതായും അറിയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ (45) യെ ഗുരുതര പരുക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിന് സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിന് സമീപത്താണ് സിയയുടെ വീടെങ്കിലും ഇദ്ദേഹം ഈ വീട്ടിലല്ല താമസിക്കാറ്. കോട്ടപ്പറമ്പിലെ കട വരാന്തയിലും മറ്റുമാണ് കിടന്നിരുന്നത്. തന്റെ കുടുംബ സ്വത്ത് വേണമെന്ന് പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പൊലിസെത്തി ഇയാളെ തിരിച്ചയക്കുകയായിരുന്നുവെന്നും കസബ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."