HOME
DETAILS
MAL
സൗജന്യ കിറ്റില്‍ ശര്ക്കരയോടൊപ്പം ബീഡി ഫ്രീ !
backup
September 01 2020 | 09:09 AM
കോഴിക്കോട്: സര്‍ക്കാര്‍ ഓണത്തിനോട് അനുബന്ധിച്ച് വിതരണം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ നിലവാരം കുറഞ്ഞതാണെന്ന പരാതി പല കോണുകളില്‍ നിന്നും ഉയരുകയാണ്. ഏറ്റവുമധികം പരാതി ഉയരുന്നത് സര്ക്കരയെ കുറിച്ചു തന്നെയാണ്. പലര്‍ക്കും ലഭിക്കുന്നത് ഭക്ഷ്യ യോഗ്യമല്ലാത്ത സര്ക്കരയാണ്. കിറ്റിലുള്ള മറ്റു ഉല്‍പനങ്ങളെ കുറിച്ചും വ്യാപകമായി പരാതി ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ അഞഉ 198 കരണ്ടോട് റേഷന്‍ ഷോപ്പില്‍ നിന്നും ലഭിച്ച സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റില്‍ ശര്ക്കരയോടൊപ്പം ഒരു ഗുണപോക്താവിന് ലഭിച്ചത് ബീഡിയാണ്. കിറ്റ് പൊട്ടിച്ചു സര്‍ക്കര എടുത്തപ്പോഴാണ് ബീഡി കണ്ടതെന്ന് കുളങ്ങരത്താഴ കുഞ്ഞബ്ദുല്ല സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കിറ്റ് കിട്ടിയതെന്നും ഇന്ന് രാവിലെ പൊട്ടിച്ചപ്പോഴാണ് ബീഡി കണ്ടെതെന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും കുഞ്ഞബ്ദുല്ല പറയുന്നു. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയത് മാറ്റിവാങ്ങാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നും അദ്ദേഹം സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു. സര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് അറിഞ്ഞതോടെ മിക്ക വീടുകളിലും ഇതു ഉപയോഗിക്കുന്നില്ല.
തന്റെ വീട്ടില്‍ ലഭിച്ച കിറ്റിനെ കുറിച്ച് പത്രപ്രവര്ത്തകന് കെ.എ സലീം എഴുതിയ കുറിപ്പ് വായിക്കാം
സര്‍ക്കാര്‍ ഓണക്കിറ്റില്‍ കിട്ടുന്ന ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പലരും പല പരാതികളും പങ്കുവച്ചു കണ്ടു. സംഗതി വസ്തുതയുള്ളതാണ്. വീട്ടില്ക്കിട്ടിയ ഓണക്കിറ്റിലെ സാമ്പാര്‍പ്പൊടി അങ്ങേയറ്റം നിലവാരമില്ലാത്തതോ കേടായതോ ആയിരുന്നു. പപ്പടം പഴകി നാശമായതായിരുന്നു. ഗോഡൗണില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന പഴകിയ സാധനങ്ങള്‍ പാക്ക് ചെയ്തു വിട്ടതാണെന്ന തോന്നുന്നു. ബാക്കിയുള്ളതോരോന്ന് പൊട്ടിച്ച് നോക്കുമ്പോഴറിയാം അതിന്റെ കാര്യങ്ങള്‍. എനിക്ക് മാത്രമല്ലല്ലോ എന്ന മലയാളി ആശ്വാസത്തിലാണ്. കരണ്ട് അടുത്ത വീട്ടിലും പോയിട്ടുണ്ട്. ഫേസ്ബുക്കില്‍ പരാതികള്‍ പലരും വീഡിയോ സഹിതം പോസ്റ്റിയിട്ടുണ്ട്. അതിലൊന്ന് ഒരു വീട്ടില്‍ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് ജെട്ടി കിട്ടിയതാണ്. ശര്‍ക്കരയുടെ വലിയ ബ്ലോക്കാണ് കിറ്റിലുള്ളത്. അതിനുള്ളില്‍ നിന്ന് ജെട്ടി അഴിച്ചെടുക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തു കണ്ടു. ജെട്ടിയാണെങ്കിലും അല്ലെങ്കിലും പഴകിയ തുണിയാണ്. ന്യായീകരണത്തൊഴിലാളികള്‍ക്ക് വേണേല്‍ കിറ്റിലെ വസ്തുക്കള്‍ കൊണ്ട് ഭക്ഷണം വച്ചു തരാം. മുന്നിലിരുന്ന് കഴിച്ച് കാണിക്കണമെന്ന് മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."