പുനരധിവാസം ജീവനക്കാരുടെ മാത്രം ബാധ്യതയാക്കാനുള്ള സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ലെന്ന്
കുന്ദമംഗലം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലന്ന് എസ്.ഇ.യു സംസ്ഥാന കമ്മിറ്റി.
പ്രളയബാധിതര്‍ക്കൊപ്പം രാപകലില്ലാതെ കഷ്ടപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാംപുകളില്‍ കഴിയുകയാണ്. ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 100 കോടി രൂപയ്ക്കു മുകളില്‍ ഉള്ള ഉത്സവബത്ത കൂടാതെ രണ്ടു ദിവസത്തെ ശമ്പളവും ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതാണ്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ കെ.എം റഷിദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ സി.എച്ച് ജലില്‍, പി.ഐ നൗഷാദ്, അക്ബര്‍ അലി പാറോക്കോദ്, നാസര്‍ നങ്ങാരത്, ബീരു പി. മുഹമ്മദ്, സൈഫുദ്ദീന് മുസ്ലിയാര്, അബ്ദുല്ല അരയങ്കോട്, അബ്ദുല്‍ ഗഫൂര്‍ പന്തീര്‍പാടം, അബ്ദുല്‍ സത്താര്‍, പോത്തന്‍കോട് റാഫി, എം.എ മുഹമ്മദലി, വി.ജെ സലിം, സെക്രട്ടേറിയറ്റ് അംഗങ്ങളായ സലാം കരുവാറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."