കണ്ണാടിക്കല്‍ അബ്ദുല്ലയുടെ കാരുണ്യത്തിന് അതിരുകളില്ല
കോഴിക്കോട്: ഖത്തറില്‍ 30 വര്‍ഷമായി വ്യവസായിയായ കണ്ണാടിക്കല്‍ യു. അബ്ദുല്ല പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന സഹായത്തിന് അതിരുകളില്ല. വയനാട്ടിലും കോഴിക്കോട്ടും ആലുവയിലുമെല്ലാം അബ്ദുല്ല നേതൃത്വം നല്‍കുന്ന ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ ഹസ്തങ്ങളെത്തി . വയനാട്ടില്‍ വെള്ളപ്പൊക്കത്തിനിരയായവരെ സഹായിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മാനന്തവാടിയിലും എത്തിച്ചു.
കോഴിക്കോട് ജില്ലയില്‍ അബ്ദുല്ലയുടെ കണ്ണാടിക്കലിലെ സ്വന്തം വീട് ഉള്‍പ്പെടെ വെള്ളപ്പൊക്കത്തിനിരയായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലയിലും സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ക്യാംപുകളില്‍ ഒരാഴ്ചയോളം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സമൃദ്ധമായി ഭക്ഷണം നല്‍കി. ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 5000 ഭക്ഷണ സാധന കിറ്റുകളും സമ്മാനിച്ചു. ആലുവയിലേക്ക് 6000 കിറ്റിനുള്ള ഭക്ഷണസാധനങ്ങള്‍ ലോഡുകളാക്കി അയച്ചു. ജില്ലാകലക്ടര്‍ യു.വി ജോസ് നേതൃത്വം നല്‍കുന്ന സ്‌നേഹപൂര്‍വം കോഴിക്കോടിന് 10 വീടുകള്‍ക്ക് പതിനായിരം രൂപയുടെ വീതം സഹായം നല്‍കുമെന്ന് കലക്ടറെ സന്ദര്‍ശിച്ച് അബ്ദുല്ല ഉറപ്പ് നല്‍കി.
പയിമ്പ്രയില്‍ ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സൗജന്യമായി താമസമൊരുക്കുന്ന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളില്‍ അഞ്ചെണ്ണം പ്രളയക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ നല്‍കും. പുന്നശേരിയില്‍ ഭൂരഹിതര്‍ക്ക് 26 പ്ലോട്ടുകളിലായി നാല് സെന്റ് വീതം പതിച്ചു നല്‍കുമെന്നും അബ്ദല്ല ജില്ലാ കലക്ടറെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."