ഐ.ബി ഉദ്യോഗസ്ഥന് ചമഞ്ഞു തട്ടിപ്പ്; തെളിവെടുപ്പ് നടത്തി
മഞ്ചേരി: ഐ.ബി ഉദ്യോഗസ്ഥന് ചമഞ്ഞു തഹസില്‍ദാറെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി കോലോത്തുംതൊടി അജ്മലിനെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തി.
വയനാട് മാനന്തവാടി വില്ലേജ് ഓഫിസറും മഞ്ചേരി സ്വദേശിയുമായ ജയശങ്കറിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് മഞ്ചേരി പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫോട്ടോ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമാനമായ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി പൊലിസ് പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം ജനമൈത്രി പൊലിസില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥാനാണന്നു പറഞ്ഞ് ഡോക്ടറുടെ കൈയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കൂടാതെ, മണല്‍, മണ്ണ് തൊഴിലാളികളെ സമീപിച്ച് പരിസ്ഥിതി പ്രവര്‍ത്തകനാണന്നും പണം തന്നില്ലെങ്കില്‍ നടപടി എടുക്കുമെന്നും വില്ലേജ് ഉദ്യോഗസ്ഥന് ചമഞ്ഞ് നെല്‍വയല്‍ നികത്താന്‍ സൗകര്യം ചെയ്യാമെന്നും പറഞ്ഞ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചതായി നിരവധി പരാതികള്‍ പൊലിസിനു ലഭിച്ചു. കൂടുതല്‍ പരാതികളില്‍ അന്വേഷണം നടത്തിവരികയാണന്നു പൊലിസ് പറഞ്ഞു.
മഞ്ചേരി ആദിവാസി കോളനിയില്‍ ഇയാള്‍ നിത്യസന്ദര്ശകനായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ എസ്.ഐ കൈലാസ് നാഥ്, ക്രൈം സ്കോഡ് അംഗങ്ങളായ പി. സഞ്ജീവ്, ശ്രീരാമന്, സലാം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."