HOME
DETAILS
MAL
സഊദിയിൽ ഇന്നും ആശ്വാസം; 718 രോഗമുക്തി, 32 മരണം, 898 പുതിയ രോഗികൾ
backup
September 01 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 718 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 രോഗികൾ മരണപ്പെടുകയും 898 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ കാലങ്ങളിലെ ഏറ്റവും കുറവ് പുതിയ വൈറസ് ബാധ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ കണക്കുകളിൽ. രോഗമുക്തിയും ഏറെ കുറവാണ്.
21,227 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,519 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,329 ആയും വൈറസ് ബാധിതർ 316,670 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 718 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 291,514 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."