ടോമിന് ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം
തിരുവനന്തപുരം: ടോമിന് ജെ. തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിന്നീട് നല്‍കും. പോലിസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കുമെന്നാണ് സൂചന. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിന് ജെ. തച്ചങ്കരി.
അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലിസ് മേധാവി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന് ജെ തച്ചങ്കരി.
നേരത്തെ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലിസ് മേധാവി ആയിരുന്നു. ടോമിന് ജെ.തച്ചങ്കരി. കണ്ണൂര്‍ റേഞ്ച് ഐ.ജി, പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷത്തെ സേവനകാലാവധിയാണ് ഇനിയുള്ളത്.
റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയെ ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."