എ.എസ് കനാലില്‍ നിന്ന് നീക്കിയ മാലിന്യം വീണ്ടും കനാലിലേക്ക്
ചേര്‍ത്തല: ലക്ഷങ്ങള്‍ മുടക്കി എ.എസ് കനാലില്‍ നിന്ന് കരയിലേക്ക് മാറ്റിയ മാലിന്യം വീണ്ടും കനാലിലേക്ക് പതിക്കുന്നതായി പരാതി. കനാലില്‍ അടിഞ്ഞുകൂടിയ ചെളിയടക്കമുള്ള മാലിന്യങ്ങള്‍ ആധുനിക ഉപകരണം കൊണ്ട് ഇരുകരകളിലേക്കും മാറ്റിയിട്ടതാണ് വീണ്ടും കനാലില്‍ പതിക്കുന്നത്. എന്നാല്‍ കരയിലിട്ട മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നതാണ് മഴയില്‍ ഇവ വീണ്ടും കനാലിലേക്കു തന്നെ പതിച്ച് കനാല്‍ ജലം മലിനമാകുന്നതിന് കാരണമാകുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.
ചേര്‍ത്തല സെന്റ് മേരീസ് പാലത്തിന് സമീപമാണ് മാലിന്യം അധികമായി കനാലില്‍ പതിച്ചിട്ടുള്ളത്. എ.എസ് കനാലും ഇരുകരകളും സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ രണ്ടാംഘട്ടമായാണ് മാലിന്യം നീക്കിയത്. സ്ഥലം എം.എല്‍.എയും ഭക്ഷ്യമന്ത്രിയുമായ പി. തിലോത്തമന്റെ വികസ ഫണ്ടില്‍ നിന്നും 90 ലക്ഷവും കേരള സര്‍ക്കാര്‍ അനുവദിച്ച 43 ലക്ഷവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെക്ക് ദേശീയപാത പാലം മുതല്‍ വടക്ക് കുറിയമുട്ടം കായല്‍ വരെയാണ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നടത്തുന്നത്.
കനാലിലെ ചെളി കോരി ശുദ്ധീകരിച്ച ശേഷം കനാലില്‍ നിന്ന് കരയിലേയ്ക്ക് രണ്ട് മീറ്റര്‍ വീതിയില്‍ നടപാത നിര്‍മിച്ച് മറ്റ് സൗകര്യങ്ങളൊരുക്കി നഗരത്തിലെത്തുന്നവര്‍ക്ക് കായല്‍ സൗന്ദര്യം അസ്വദിക്കാനുള്ള അവസരമാണ് പൂര്‍ത്തീകരിക്കാതെ പരാതിക്ക് ഇടനല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."