ഫേസ്ബുക്കിനെതിരേ കേന്ദ്രം: രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നു
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ബി.ജെ.പിയെ സഹായിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ ഫേസ്ബുക്കിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്കിനെതിരേ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ്.
ഫേസ്ബുക്ക് ഇന്ത്യയിലൂടെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഫേസ് ബുക്ക് ബി.ജെ.പിയെ സഹായിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനെതള്ളിയും തങ്ങള്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.
രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകളാണ് ഇത്തരം പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."