HOME
DETAILS

മതത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന രാഷ്ട്രീയം

  
backup
September 02 2020 | 00:09 AM

pinangod-2020

സങ്കുചിതമായ രാഷ്ട്രീയവീക്ഷണം എല്ലാ കാലത്തും മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാനാണു ശ്രമിച്ചത്. മതം മുള്ളുകളാണെന്നു പറഞ്ഞുപരത്തി വിദ്രോഹ ശക്തികള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. അതേസമയം, മറ്റുചിലര്‍ മതരാഷ്ട്രീയം വികസിപ്പിച്ചെടുത്തു. വര്‍ണരാഷ്ട്രീയവും വംശീയരാഷ്ട്രീയവും സാംസ്‌കാരിക ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാതെ തുടരുന്ന സാഹചര്യത്തിലാണ് മറ്റൊന്നു കൂടി പ്രത്യക്ഷപ്പെടുന്നത്. മുസ്‌ലിംകള്‍ സിവില്‍ സര്‍വിസ് പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നതില്‍ ആകുലത അറിയിച്ചുകൊണ്ടായിരുന്നു ഫാസിസ്റ്റ് നിയന്ത്രിത ചാനല്‍ സുദര്‍ശന്‍ രംഗത്തുവന്നത്. മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം വര്‍ഗീയവാദികള്‍ അത്രമേല്‍ ഭയപ്പെടുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കപ്പെടുന്നത്.


2005 മാര്‍ച്ച് ഒന്‍പതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്യാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ ഏഴംഗ സമിതി സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കമ്മിഷന്‍ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ പ്രായോഗികമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പിന്നീടുവന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 2001ലെ മുസ്‌ലിം സാക്ഷരത 59.1 ശതമാനമായിരുന്നു. തൊഴില്‍രംഗത്ത് ഗ്രാമീണ മേഖലകളില്‍ മുസ്‌ലിം വനിതകള്‍ കേവലം 25 ശതമാനം. ഹിന്ദു വനിതകള്‍ 70 ശതമാനവും. അതായത്, ഇന്നും വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പറയത്തക്ക മാറ്റങ്ങളുണ്ടാക്കാന്‍ പുതിയ കര്‍മപദ്ധതികള്‍ രൂപപ്പെട്ടിട്ടില്ല. താരതമ്യേന ചെറിയ മുന്നേറ്റം സാധിച്ച കേരളത്തില്‍പോലും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ അവകാശം ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. മാറിവന്ന സര്‍ക്കാരുകള്‍ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ച് പരിഹാരം ഉണ്ടാക്കുന്ന നൈതികത കാണിച്ചതുമില്ല.


സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉപസമിതി രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്തി കേരള സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിലും നടപടികളൊന്നുമായില്ല. ശരാശരി വരുമാനത്തില്‍ പിന്നില്‍ നില്‍ക്കുന്ന മദ്‌റസാധ്യാപകര്‍ക്ക് ക്ഷേമബോര്‍ഡ് രൂപീകരിക്കുക മാത്രമാണ് അന്നു ചെയ്തത്. അധ്യാപകരില്‍ നിന്നും മാനേജ്‌മെന്റുകളില്‍ നിന്നും മാസാന്തം 100 രൂപ വീതം അംശാദായം സ്വീകരിച്ച് ബജറ്റില്‍ ഗ്രാന്‍ഡ് കൂട്ടിച്ചേര്‍ത്ത് മദ്‌റസാധ്യാപകരെ സഹായിക്കുമെന്നു പറഞ്ഞുവെങ്കിലും പിന്നീട് പുരോഗതികള്‍ ഉണ്ടാക്കാനായില്ല. പ്രഥമഘട്ടമായ അധ്യാപകരുടെ സ്ഥിതിവിവരങ്ങള്‍ കൃത്യമായി ശേഖരിച്ചതുമില്ല. ലഭ്യമായ കണക്കനുസരിച്ച് ക്ഷേമനിധി അംഗത്വം നേടിയവര്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണ്.
1967കളില്‍ കേരളത്തിലെ തെരുവുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും ജാഥകളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം. അര്‍ധപട്ടിണിക്കാലത്ത് ഈ മുദ്രാവാക്യം യുവജനങ്ങളെ ആകര്‍ഷിച്ചു. ഗള്‍ഫ് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടില്ലാത്ത അക്കാലത്ത് മലയാളികള്‍ അന്നവും തൊഴിലും തേടി ബോംബെ, മദിരാശി, റങ്കൂണ്‍, കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളിലേക്കാണു പോയിരുന്നത്. പിന്നീട് സാധ്യതകള്‍ മലര്‍ക്കെ തുറന്നുവെങ്കിലും കേരളത്തില്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കായില്ല. നല്ല പറമ്പും പാടവുമുണ്ട്. ജൈവസമ്പന്നമായ ആരോഗ്യ മണ്ണുണ്ട്. അനുകൂല കാലാവസ്ഥയുമുണ്ട്. എന്നിട്ടും ഇതരദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുമുള്ളത്. ഇക്കാലങ്ങളില്‍ നമുക്ക് സുലഭമായി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത് നിരവധി പാര്‍ട്ടികളെയാണ്. വിവിധ വര്‍ണത്തിലുള്ള അറുപതിലധികം കൊടികള്‍ മലയാളികള്‍ സ്വന്തമാക്കി.


ഇലയനങ്ങിയാല്‍ മതതീവ്രവാദം കണ്ടുപിടിക്കുന്ന വാര്‍ത്തയ്ക്കാണ് ലോകത്ത് സ്വാധീനം ഏറെയുള്ളത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ വീണ്ടും കൂട്ടക്കൊലകള്‍ക്ക് വിധേയരായി. മാതാവിന്റെ മാറില്‍നിന്ന് പിടിച്ചുവാങ്ങിയ കുഞ്ഞിനെ ബലമായി അഗ്‌നിയെറിഞ്ഞ് ചുട്ടുകളഞ്ഞു. മാറത്തടിച്ച് നിലവിളിക്കുന്ന മാതാവിന്റെ മുഖത്ത് മാറിമാറി പ്രഹരിച്ചു. എന്നിട്ടും ലോകമാധ്യമങ്ങള്‍ ഇതൊന്നും വാര്‍ത്തയാക്കിയില്ല. ഫലസ്തീനിലും വടക്കേ ഇന്ത്യന്‍ തെരുവുകളിലും മറ്റിടങ്ങളിലും മുസ്‌ലിംകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം അണിചേര്‍ന്ന് ഇരകളെ ഒരുക്കിക്കൊടുക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വാചാലമാകാറുള്ള ഐക്യരാഷ്ട്രസഭ പോലും ഇപ്പോള്‍ മൗനത്തിലാണ്.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാരായി മുസ്‌ലിംകളാണുള്ളത്. അകാരണമായി വിചാരണ നീട്ടിക്കൊണ്ടുപോകുന്നു. കുറ്റപത്രം സമര്‍പ്പിക്കാതെ പൊലിസ് ജാമ്യസാധ്യതയും തടയുന്നു. അബ്ദുന്നാസര്‍ മഅ്ദനി അന്യായമായി തടങ്കലില്‍ കഴിയുമ്പോള്‍ ശശികല സസുഖം പൊതുഇടത്തില്‍ വാഴുന്നു. പാലത്തായി പിഞ്ചുബാലികയെ പിച്ചിച്ചീന്തിയ ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താന്‍ കേരള പൊലിസ് കാണിച്ച നെറികെട്ട ചെയ്തികള്‍ക്കും കേരളം സാക്ഷിയായി. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുന്ന ഒരു രാജ്യത്ത് വര്‍ഗീയവിഭജനം നടത്തി മുസ്‌ലിംകളെ അരികുവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ ആരോഗ്യ അവകാശങ്ങള്‍ ഹനിക്കാനുള്ള പഴുതുകള്‍ തേടുകയാണ് ഭരണകൂടങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago