HOME
DETAILS

കനോലി കനാലിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ശുചീകരണ പദ്ധതിക്ക് തുടക്കം

  
backup
August 29 2018 | 04:08 AM

%e0%b4%95%e0%b4%a8%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af

കോഴിക്കോട്: കനോലി കനാലിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ഉദ്യോഗസ്ഥ, ബഹുജന കൂട്ടായ്മയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശുചീകരണ ദൗത്യം തുടങ്ങി. 28 മുതല്‍ 30 ദിവസം രാവിലെ ഒന്‍പത് മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സരോവരം ബയോ പാര്‍ക്കിനടുത്ത് തുടക്കമായത്.
വേങ്ങരി നിറവിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുക. ജില്ലാഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇത്തവണ ശുചീകരണ ദൗത്യത്തില്‍ പങ്കാളികളാണ്. നേരത്തെ ശുചീകരണം പലപ്പോഴായി പാളിയിരുന്നെങ്കിലും ഇത്തവണ വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടക്കംകുറിച്ചു. സരോവരം തീരത്തു നിന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, പ്രൊഫ. ശോഭീന്ദ്രന്‍, പ്രൊഫ. കെ. ശ്രീധരന്‍, ബാബു പറമ്പത്ത്, എ.പി സത്യന്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ടി.വി ലളിതപ്രഭ, പി.സി ബിനുരാജ്,ബീന രാജന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എം.എ ജോണ്‍സണ്‍, വടയക്കണ്ടി നാരായണന്‍, സി.പി കോയ, എ.ശ്രീവല്‍സന്‍, വി.കെ രാജന്‍ നായര്‍, ഷൗക്കത്ത് അലി എരോത്ത്, പി. രമേശ് ബാബു, കനോലി കനാല്‍ സംരക്ഷണ സമിതി സെക്രട്ടറി അഡ്വ.എ. വിശ്വനാഥന്‍, അഡ്വ. പി. കുമാരന്‍ കുട്ടി, പ്രകാശ് കുണ്ടൂര്‍, അശോകന്‍ ഇളവാനി, ഷാജു ഭായ് തുടങ്ങിയവര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി. ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ബി.ഇ.എം.യു.പി സ്‌കൂള്‍ ബിലാത്തികുളം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ശുചീകരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിച്ചേര്‍ന്നു.
ശുചീകരണ പ്രവര്‍ത്തകര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ അടങ്ങുന്ന മെഡിക്കല്‍ ടീം 30 ദിവസവും സരോവരം പാര്‍ക്കില്‍ സജ്ജമാകും.
ജില്ലയില്‍ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിനെ എട്ടു ഭാഗങ്ങളായി തിരിച്ച് പത്തു ദിവസങ്ങളില്‍ നടക്കുന്ന ഒന്നാംഘട്ട ശുചീകരണം നടത്തുക. കനാലിലേക്ക് പ്രവേശിക്കുന്ന കൈത്തോടുകളില്‍ നിശ്ചിത അകലത്തില്‍ വലകള്‍ നിര്‍മിച്ച് പ്ലാസ്റ്റിക് മാലിന്യം കനാലില്‍ എത്തുന്നത് തടയും. ശുചീകരണത്തിനു ശേഷം എട്ട് സംരക്ഷണ സമിതികള്‍ രൂപീകരിച്ച് മലിനമാകാതെ കനാലിനെ സംരക്ഷിക്കാനും പദ്ധതിയുണ്ട്.
സംരക്ഷിക്കുന്ന കനാലിലും കൈത്തോടുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ പ്രദേശവാസികള്‍ക്കു ബോധവല്‍ക്കരണം നടത്തും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  14 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  23 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  27 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  34 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago