HOME
DETAILS

ദാമോദരനെതിരേ ഒളിയമ്പെയ്ത വി.എസിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

  
backup
July 21 2016 | 18:07 PM

%e0%b4%a6%e0%b4%be%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d

തിരുവനന്തപുരം: അഡ്വ.എം.കെ ദാമോദരനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് 2007 ജൂലൈയില്‍ വി.എസ് അച്യുതാനന്ദന്‍ എഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കേ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെഴുതിയ കത്താണ് വീണ്ടും വിവാദങ്ങളിലേക്ക് വഴിതുറക്കുന്നത്. ഹൈക്കോടതിയില്‍ കേസുകള്‍ വഴിവിട്ടരീതിയില്‍ ഒത്തുതീര്‍ക്കുന്ന ആളാണ് ദാമോദരന്‍ എന്നാണ് വി.എസിന്റെ കത്തിലെ ഗുരുതര ആരോപണം. ലിസ് തട്ടിപ്പ്, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍  അട്ടിമറിച്ചെന്നും ദാമോദരന്‍ കേസുകള്‍ ഫിക്‌സ് ചെയ്യുന്ന ആളാണെന്നും കത്തില്‍ ആരോപിക്കുന്നു.

അഞ്ഞൂറുകോടിരൂപയുടെ ലിസ് കുംഭകോണത്തില്‍ പ്രതികളെ രക്ഷിക്കാനും അവര്‍ക്ക് വീണ്ടും തട്ടിപ്പു നടത്താനും പാര്‍ട്ടി നേതൃത്വവും ദാമോദരനും ഒത്താശ ചെയ്തു. അന്നത്തെ പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ അഴിമതിക്കാരെന്നു നേരിട്ട് ആക്ഷേപിക്കുന്ന കത്തില്‍ അവരുടെ പിണിയാളാണ് എം.കെ.ദാമോദരനെന്നും വി.എസ് കുറ്റപ്പെടുത്തുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാരിനു തെറ്റായ നിയമോപദേശം നല്‍കിയെന്നും ലിസ് കേസില്‍ നിന്ന് ജസ്റ്റിസ് കെ.ടി.ശങ്കരനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഭിഭാഷകനെ കൂടെച്ചേര്‍ത്തുവെന്നും കത്തിലുണ്ട്. എല്ലാ മാഫിയകളും കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം രക്ഷയ്ക്കായി ദാമോദരനെയാണ് സമീപിക്കുന്നത്. അനധികൃതലോട്ടറിക്കാര്‍, മൂന്നാറിലെ കൈയേറ്റക്കാര്‍, ഡിവൈന്‍ ധ്യാനകേന്ദ്രം തുടങ്ങിയ സ്ഥാപിതതാല്‍പ്പര്യക്കാരാണ് ദാമോദരന്റെ കക്ഷികളില്‍ ഏറെയുമെന്നും വി.എസ് ആരോപിക്കുന്നുണ്ട്.

അതേസമയം, ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനു ശേഷമാണു തനിക്കെതിരേ സംഘടിത നീക്കം ഉണ്ടായതെന്നും താന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഉന്നതതലത്തിലുള്ള ഇടപെടല്‍ നടന്നതായും കഴിഞ്ഞദിവസം എം.കെ ദാമോദരന്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago