ദുരിത ബാധിതര്‍ക്ക് സൗജന്യ ചികിത്സയുമായി ഡി.എം വിംസ്
കല്‍പ്പറ്റ: ജില്ലയിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ മഴക്കെടുതിമൂലം അസുഖങ്ങള്‍ പിടിപ്പെട്ടവരില്‍ കിടത്തിചികിത്സ ആവശ്യമുള്ളവര്‍ക്കായി സൗജന്യ സേവനങ്ങള്‍ നല്‍കുമെന്ന് ഡി.എം വിംസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആസ്റ്റര്‍ വൊളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2018 സെപ്റ്റംബര്‍ 30 വരെ ലഭ്യമാകുന്ന പദ്ധതിയില്‍ മഴക്കെടുതികള്‍ മൂലമുണ്ടായ അസുഖങ്ങള്‍ക്കാണ് ചികിത്സ ഉറപ്പുവരുത്തുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ ജില്ലയിലെ എല്ലാദുരിത ബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു വരികയാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായവും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അത്യാവശ്യമാണ്. ആസ്റ്റര്‍ വൊളണ്ടിയര്‍ സേവനങ്ങള്‍ക്കായി: 9544954412, 8111881007 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വാര്‍ത്താസമ്മേളനത്തില്‍ ഡി.എം വിംസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ദേവാനന്ദ് കെ.ടി, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡോ. ജയ്കിഷന്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."