ഒരു രൂപ പിഴ: പ്രശാന്ത് ഭൂഷണ്‍ പുനഃപരിശോധനാ ഹരജി നല്‍കും
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച സുപ്രിം കോടതി വിധിക്കെതിരേ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുനര്‍പരിശോധനാ ഹരജി നല്‍കും. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഭൂഷണ് ഒരു രൂപ പിഴയിട്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തെ വിലക്കുമായിരുന്നു കോടതി വിധിച്ചിരുന്നത്. കോടതി വിധി എന്തായാലും സ്വീകരിക്കുമെന്ന് താന്‍ വ്യക്തമാക്കിയതാണെന്നും അതിനാല്‍ പിഴയടച്ചെന്നും പിന്‍തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
രാജ്യത്തെ ജുഡീഷ്വല്‍ സംവിധാനത്തില്‍ തനിക്ക് അതിയായ വിശ്വാസമുണ്ട്. പ്രതീക്ഷയുടെ അവസാനത്തെ തിരിനാളമാണ് സുപ്രിം കോടതിയെന്നാണ് താന്‍ കരുതുന്നത്. സ്വതന്ത്രവും ശക്തവുമായി ജുഡീഷ്വറി എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. തനിക്ക് പൊതുസമൂഹം നല്‍കിയ പിന്‍തുണയില്‍ അതീവ നന്ദിയുണ്ടെന്നും അനീതിക്കെതിരേ ശബ്ദിക്കാന്‍ അത് നിരവധി പേര്‍ക്ക് പ്രേരണയാവുമെന്ന് താന്‍ കരുതുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."