ഹൈവേയില്‍ കൊള്ളയടിക്കപ്പെട്ട വിദേശികള്‍ നാട്ടിലേക്ക് മടങ്ങി
ബേക്കല്‍: ഹൈവേയില്‍ കൊള്ളക്കിരയായ വിദേശ വിനോദ സഞ്ചാര സംഘം വീണ്ടും വരുമെന്ന ഉറപ്പില്‍ നാട്ടിലേക്കു മടങ്ങി. ഒരാഴ്ച മുന്‍പ് മഞ്ചേശ്വരം ഹൊസങ്കടി ചെക്ക്‌പോസ്റ്റില്‍ ഹൈവേ കൊള്ളസംഘത്തിന്റെ കവര്‍ച്ചക്കിരയായതിനെ തുടര്‍ന്ന് യാത്ര വഴിമുട്ടിയ ജര്‍മന്‍ ടൂറിസ്റ്റുകളായ മൂന്ന് പേര്‍ക്കാണ് ബേക്കലിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷംസു, ടൂറിസം മിഷന്‍, ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ,പൊലിസ് എന്നിവര്‍ സഹായം ചെയ്തത്. ജര്‍മന്‍ സ്വദേശികളായ അന്നോള കലന്‍ പിനറോക്, അറോണ പൊമിക്ക് അനല്ലേര്‍, അനാന്‍ പൊമിക്ക് മെല്‍നാര്‍ എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ പണവും ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കൊള്ളസംഘം തട്ടിയെടുത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് യാത്ര തുടരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് മഞ്ചേശ്വരം പൊലിസ് ഇവരെ മഞ്ചേശ്വരം ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിങ് ഗ്രൂപ്പും ആര്‍.ടി മിഷന്‍ സംരംഭകന്‍ ഷംസുവും മഞ്ചേശ്വരത്തെത്തി ഇവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."