ക്യാംപില്‍ നിന്ന് മടങ്ങിയ കുടുംബം ചോദിക്കുന്നു; തകര്‍ന്ന വീട്ടില്‍ എങ്ങനെ കഴിയും?
കല്‍പ്പറ്റ: പകുതി തകര്‍ന്ന വീടില് എങ്ങിനെ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ് മണിയങ്കോട് ഓടമ്പംപൊയില്‍ വാക്കയില്‍ വേലായുധനും കുടുംബവും.
കനത്ത മഴയെ തുടര്‍ന്ന് പുഴ കരകവിഞ്ഞൊഴുകിയതോടെ വീടിനുള്ളില്‍ രണ്ട് ദിവസം വെള്ളം കെട്ടി നിന്നു. തുടര്‍ന്ന് ചുമരുകള്‍ ദ്രവിച്ചതോടെ ഒരു ഭാഗത്തെ ചുമര് പൂര്‍ണമായും തകര്‍ന്നു വീണു. വീട് തകര്‍ന്നതോടെ പത്ത് ദിവസത്തോളം ദുരിതാശ്വാസ ക്യാംപിലായിരുന്നു കുടുംബം. എന്നാല്‍ ക്യാംപ് അവസാനിച്ചതോടെ പകരം സൗകര്യം ഒന്നും ഒരുക്കാതെ വാസയോഗ്യമല്ലാത്ത വീട്ടിലേക്ക് കുടുംബത്തെ പറഞ്ഞു വിട്ടതായി ഇവര്‍ പരാതി പെടുന്നു. പകല്‍ വീട്ടില്‍ കഴിച്ചു കൂട്ടി രാത്രിയില്‍ അയല്‍ വീടുകളിലാണ് കിടന്നുറങ്ങുന്നത്. ചുമര് പുനര്‍നിര്‍മിച്ചാല്‍ തന്നെ വീട് വാസയോഗ്യമല്ലെന്നാണ് ഇവര്‍ പറയുന്നത്. പകരം വീട് അനുവദിക്കണമെന്നാണ് വേലായുധനും കുടുംബവും ആവശ്യപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."