HOME
DETAILS
MAL
അന്തര്‍സംസ്ഥാന ബസുകളില്‍ പരിശോധന തുടരുന്നു
backup
April 27 2019 | 06:04 AM
ഇരിട്ടി: കല്ലട ബസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ സമഗ്ര പരിശോധന തുടരുന്നു. 30 ബസുകളുടെ പെര്‍മിറ്റുകള്‍ ഉടന്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് അധികൃതര്‍ നോട്ടിസ് നല്കി. കോണ്‍ട്രാക്ട് ഗ്യാരേജ് പെര്‍മിറ്റ് മാത്രം തരപ്പെടുത്തിയാണു മിക്ക ലക്ഷ്വറി ബസുകളും സ്റ്റേജ് ഗ്യാരേജ് സര്‍വിസ് നടത്തുന്നതെന്നു പരിശോധനയില്‍ വെളിപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് മേധാവികള്‍ അറിയിച്ചു.
കോണ്‍ട്രാക്ട് ഗ്യാരേജ് പെര്‍മിറ്റുകാര്‍ നിയമപരമായി നേടേണ്ടുന്ന എല്‍.എ.പി.ടി ലൈസന്‍സും മിക്ക ബസകള്ക്കുമില്ലെന്നും കണ്ടെത്തി. ഇത്തരത്തില്‍ ഗ്യാരേജ് സര്‍വിസ് നടത്തിവന്ന 24 ബസുകള്‍ക്കു പിഴ ചുമത്തി. പരിശോധന കര്‍ശനമായി തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എം.പി സുഭാഷ് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."