ചെറുവാഞ്ചേരി ബാങ്ക് കവര്‍ച്ചാ കേസ് മുന്‍ അസി. മാനേജര്‍ക്ക് എട്ടു വര്‍ഷം തടവ്
കൂത്തുപറമ്പ്: ചെറുവാഞ്ചേരി ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതിയായ ബാങ്കിന്റെ മുന്‍ അസിസ്റ്റന്റ് മാനേനജറെ കോടതി എട്ടു വര്‍ഷം കഠിനതടവിനനും മുപ്പതിനായിരം രൂപ പിഴയടക്കാനനും ശിക്ഷിച്ചു.
ബാങ്കില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മൂന്ന് കിലോയോളം സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചെറുവാഞ്ചേരി ശാഖയിലെ മുന്‍ അസിസ്റ്റന്റ് മാനേജര്‍ കോടിയേരി കാരാല്‍ തെരുവിലെ പ്രേമചന്ദ്രനെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം. സുഹൈബ് ശിക്ഷിച്ചത്.
1998 ജൂണ്‍ പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്കില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ബാങ്കിലെ അലമാര തുറന്ന് അതിലുണ്ടായിരുന്ന 2,45,000 രൂപയും മൂന്ന് കിലോ സ്വര്‍ണവും ഉള്‍പ്പെടെ ഒന്നര കോടിയോളം വിലവരുന്ന മുതലുകള്‍ കവര്‍ച്ച ചെയ്തുവെന്നായിരുന്നു കേസ്. കൂത്തുപറമ്പ് സി.ഐ ആയിരുന്ന മധുസൂദനനന്റെ നേനതൃത്വത്തില്‍ നടന്ന ഊര്‍ജിത അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തന്നെയാണെന്ന് കണ്ടെത്തി.54, 380 വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം വീതവും 461 വകുപ്പു പ്രകാരം 2 വര്‍ഷവും കൂടി ആകെ എട്ടു വര്‍ഷമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനനുഭവിച്ചാല്‍ മതിയെന്നും വിധി ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."