കരുതലോടെ നിക്ഷേപിച്ചത് കേരളത്തിന്; നാണയത്തുട്ടുകള്‍ കുരുന്നുകള്‍ കലക്ടറെ ഏല്‍പ്പിച്ചു
മലപ്പുറം: പ്രളയക്കെടുതി മൂലം എല്ലാം നഷ്ടപ്പെട്ട സംസ്ഥാനത്തിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം നല്‍കാന്‍ പെരുവള്ളൂര്‍ ഫുള്‍ബ്രൈറ്റ് സ്‌കൂളിലെ കെ.ജി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിലെത്തി. മാസങ്ങളോളമായി ആഘോഷ വേളകളിലും മറ്റും മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നല്‍കുന്ന നാണയത്തുട്ടുകള്‍ കരുതലോടെ നിക്ഷേപിച്ച കുറ്റികളാണ് വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ അമിത് മീണക്കു കൈമാറിയത്.
മുഹമ്മദ് റൈഹാന്‍, മുഹമ്മദ് ശാമില്‍, മുഹമ്മദ് റിഷാന്‍, മുഹമ്മദ് അഫ്‌ലഹ്, നിബ്‌റാസുല്‍ ഹഖ്, ആനിയ ചൊക്ലി, ടി. ഷഹ്മ, മുഹമ്മദ് നാസിഹ്, ഫാത്തിമ റിഷ്ദ, ഫാത്തിമ, ഫെസ ഹസിന്‍, ഫാത്തിമ നിശ്‌വ, ഇല്‍ഹാന്‍ മുഹമ്മദ്, ടി.സനിയ്യ, പി. ഹൈഫ, അദ്‌നാന്‍, മുഹമ്മദ് റസിന്‍, ടി.പി.എം റസില്‍, ഹൈഫ മെഹ്ബിന്‍, ഫാദി അഹമ്മദ്, എം.സി ഷാസ് അമാന്‍, ഫാത്തിമ ഫഹ്മ, മുഹമ്മദ് ശമ്മാസ്, ഇഷാന്‍ മുഹമ്മദ്, അലിഷ്ബ, കെ.ടി നജ്‌വ, മുഹമ്മദ് ജിസാന്‍, സി.സഫ, ഹാനി മുഹമ്മദ്, അന്‍ഷ ഫാത്തിമ എന്നിവരടങ്ങിയ വിദ്യാര്‍ഥി സംഘമാണ് സ്ഥാപന മേധാവികളോടും അധ്യാപകരോടും കൂടെ ഇന്നലെ കലക്ടേറ്റില്‍ തുക കൈമാറാനെത്തിയത്.
പ്രളയം കാരണം ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പണക്കിറ്റുകള്‍ കേരളത്തിനായി നല്‍കാന്‍ തയാറാവുകയായിരുന്നു.വിദ്യാര്‍ഥികളില്‍ സാമൂഹ്യ ബോധവും ജീവകാരുണ്യ സേവന മനസ്‌കതയും ഉണ്ടാക്കുന്ന ഇത്തരം പദ്ധതികള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാതൃകയാണെന്ന് കലക്ടര്‍ അമിത് മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."