HOME
DETAILS
MAL
മലയാളിയുടെ മനഃസാക്ഷിക്ക് നേരെയുള്ള കടന്നാക്രമണം: ശ്രേയാംസ്കുമാര്‍
backup
September 02 2020 | 05:09 AM
കോഴിക്കോട്: തിരുവോണനാളില്‍ തിരുവനന്തപുരത്ത് നടന്ന ഇരട്ടക്കൊലപാതകം മലയാളിയുടെ മനഃസാക്ഷിക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് നിയുക്ത എം.പി എം.വി ശ്രേയാംസ്കുമാര്‍.ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും ഇല്ലാതാക്കാന്‍ ഗൂഢാലോചനയും ക്രൂരമായ ആസൂത്രണവും നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമയുടെ ആഘോഷമായ ഓണത്തെത്തന്നെ ചോര ചൊരിയാന്‍ തിരഞ്ഞെടുത്തത് അക്രമികളുടെ പൈശാചികമായ മനസ്സിനെ വെളിവാക്കുകയാണ്.
എത്ര ശക്തമായി നിഷേധിച്ചാലും കോണ്‍ഗ്രസിന്റെ കൈപ്പത്തിയില്‍നിന്ന് ഈ ചോരക്കറ മാഞ്ഞു പോവുകയില്ലെന്നും ശ്രേംയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."