ഇരട്ടക്കൊല ആസൂത്രിതമെന്ന് സി.പി.എം; കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സി.പി.ഐ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം.
കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. രക്തസാക്ഷികളെ ഗുണ്ടകളെന്നു പറഞ്ഞ് അപമാനിക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് ഈ സന്ദര്‍ഭം ഉപയോഗിച്ചത്. ഇത് അത്യന്തം അപലപനീയമാണ്. കൊലപാതകത്തെ ന്യായികരിക്കുന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ചതെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നു പറഞ്ഞു സംഭവം നിസ്സാരവല്കരിക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അക്രമങ്ങള്‍ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."