HOME
DETAILS

പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചെന്ന് മന്ത്രി ജയരാജന്‍, തെളിയിക്കാന്‍ വെല്ലുവിളിച്ച് പ്രകാശ്

  
backup
September 02 2020 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf


തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം- കോണ്‍ഗ്രസ് രാഷ്ട്രീയപ്പോര് മുറുകുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പങ്കുണ്ടെന്ന് ഇടതു കേന്ദ്രങ്ങള്‍ സൈബറിടത്തിലും അല്ലാതെയും ഉന്നയിച്ച ആരോപണത്തിനു പിന്നാലെ അടൂര്‍ പ്രകാശ് എം.പിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തി.
ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്നും കൊലയ്ക്കു ശേഷം പ്രതികള്‍ പ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടെന്നും മന്ത്രി ആരോപിച്ചു. ഇന്നലെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മന്ത്രി ആരോപണമുന്നയിച്ചത്. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലക്ഷ്യം നിര്‍വഹിച്ചെന്നാണ് അവര്‍ പ്രകാശിനു കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിനു പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണം നിഷേധിച്ച അടൂര്‍ പ്രകാശ്, ഗൂഢാലോചന തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ചു. മന്ത്രിസ്ഥാനം മറന്ന് വെറുമൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരത്തില്‍ തോന്നിയത് പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണം കൈയിലുള്ളവരെന്ന നിലയില്‍ ഗൂഢാലോചന തെളിയിക്കാനുള്ള ബാധ്യതയും മന്ത്രിക്കും സി.പി.എമ്മിനുമുണ്ട്. പ്രതികള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടുണ്ടോയെന്ന് അവര്‍ തന്നെ തെളിയിക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലും തന്നോട് സംസാരിച്ചിട്ടില്ല. എന്നാല്‍ എം.പിയെന്ന നിലയില്‍ മണ്ഡലത്തിലെ പലരും തന്നെ ബന്ധപ്പെടാറുണ്ടെന്നും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ പൊലിസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനു കൊലപാതകവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago