പയ്യന്നൂരില്‍ 50 ബൂത്തുകളില്‍ കള്ളവോട്ട്: യു.ഡി.എഫ്
പയ്യന്നൂര്‍: നിയോജക മണ്ഡലത്തിലെ അന്‍പതിലധികം ബൂത്തുകളില്‍ കള്ളവോട്ടിലൂടെ 90 ശതമാനം വോട്ടുകള്‍ ചെയ്തതായും അത്തരം ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്നും യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകള്‍ കള്ളവോട്ടുകള്‍ ചെയ്താണ് പോളിങ് 90 ശതമാനത്തില്‍ അധികമായതെന്നും ഒരേ ആളുകള്‍ തന്നെ പലതവണ കള്ളവോട്ടുകള്‍ ചെയ്തതായും ബൂത്തുകളില്‍ സ്ഥാപിച്ച കാമറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ എസ്.എ ഷുക്കൂര്‍ ഹാജി അധ്യക്ഷനായി. എം. നാരായണന്‍കുട്ടി, കെ.ടി സഹദുല്ല, എം. ശങ്കരന്‍, എ.പി നാരായണന്‍, ഡി.കെ ഗോപിനാഥന്‍, കെ.കെ സുരേഷ്‌കുമാര്‍, ബി. സജിത്ത്‌ലാല്‍, കൃഷ്ണന്‍ സംസാരിച്ചു. കാമറകള്‍ പരിശോധിച്ച് കള്ളവോട്ട് ചെയ്തവരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും 90 ശതമാനത്തില്‍ കൂടുതല്‍ പോള്‍ ചെയ്ത ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."