ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന പ്രശ്നമില്ല: പി.ജെ ജോസഫ്
തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ തിരികെ കൊണ്ടുവരുന്ന വിഷയം ഉദിക്കുന്നില്ലെന്ന് പി.ജെ ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി നിയമപരമല്ല. കമ്മിഷന്റേത് അവസാന വാക്കല്ല. മറ്റ് കോടതി വിധികള്‍ കമ്മിഷന് പരിഗണിച്ചില്ല. വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഉടന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ജോസ് വിഭാഗത്തിന്റെ വിജയം താല്ക്കാലികമാണ്. ഇപ്പോഴത്തെ ആഹ്ലാദം കരച്ചിലാകാന് അധിക സമയമില്ല. അന്തിമ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിന് ജോസ് കെ. മാണിക്കുള്ള വിലക്കു നിലനില്‍ക്കുന്നുണ്ട്. ജോസ് കെ. മാണി ചെയര്‍മാനാണെന്നു പറയുന്നതു തന്നെ കോടതിയലക്ഷ്യമാണ്. ചെയര്‍മാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."