ശ്രീലങ്കയിലെ സ്ഫോടനം; പൊന്നാനി തീരത്ത് പരിശോധന ശക്തമാക്കി
പൊന്നാനി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകര്‍ കടലിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ആഴക്കടലില്‍ തീരദേശ പൊലിസ് പരിശോധന ശക്തമാക്കി. പൊന്നാനി തീരദേശ പൊലിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലില്‍ പരിശോധന നടത്തുന്നത്. സ്വന്തമായി ബോട്ട് ഇല്ലാത്തതിനാല്‍ മറ്റൊരു ബോട്ട് വാടകക്കെടുത്താണ് പരിശോധന.
ദിവസം മൂന്നുനേരമാണ് സംഘം കടലില്‍ പരിശോധനയ്ക്കിറങ്ങുന്നത്. തീരദേശ പൊലിസിന്റെ ബോട്ട് കേടുവന്ന് കിടക്കുന്നതിനാല്‍ ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്ത ബോട്ടിലാണ് പൊലിസ് സംഘം പരിശോധന നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് തീരദേശ പൊലിസിന്റെ ബോട്ട് കേടുവന്നത്. ഇത് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പേരിന് മാത്രം തീരദേശ പൊലിസ് എന്ന അവസ്ഥയാണ് പൊന്നാനിയിലുള്ളത്. സംശയകരമായ രീതിയില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളെല്ലാം പരിശോധിക്കുകയാണ് ഇപ്പോള്‍ തീരദേശ പോലിസിന്റെ ലക്ഷ്യം. ബോട്ടുകളുടെ രേഖകളടക്കമുള്ളവ പരിശോധിച്ചശേഷമാണ് വിട്ടയയ്ക്കുന്നത്. ഇതോടൊപ്പം മദ്യം, സ്പിരിറ്റുകടത്ത് എന്നിവയുടെ പരിശോധനയും ഊര്‍ജിതമാണ്.
ഏഴു നോട്ടിക്കല്‍ മൈല്‍ ദൂരംവരെ പരിശോധനയ്ക്കായി പൊലിസ് സംഘം ബോട്ടില്‍ സഞ്ചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിലും കടലില്‍ പരിശോധനയുണ്ടായിരുന്നു.
സംസ്ഥാനത്ത് മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത മുന്‍നിര്‍ത്തി കടലില്‍ മത്സ്യബന്ധനം നടത്താനിറങ്ങിയവര്‍ക്ക് നേരിട്ടു മുന്നറിയിപ്പു നല്‍കി. സ്വന്തമായ ബോട്ട് ഇല്ലാത്തതിനാല്‍ എത്ര കാലം ഫിഷറീസ് ബോട്ടിനെ ആശ്രയിക്കുമെന്നാണ് തീരദേശ പൊലിസ് ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."