HOME
DETAILS
MAL
കള്ളപ്പണം; ബംഗ്ലാദേശില്‍ പ്രതിപക്ഷനേതാവിന്റെ മകന് ജയില്‍
backup
July 21 2016 | 18:07 PM
ധാക്ക: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബംഗ്ലാദേശില്‍ പ്രതിപക്ഷനേതാവിന്റെ മകന് ജയില്‍ ശിക്ഷ. പ്രതിപക്ഷനേതാവ് ഖാലിദ സിയയുടെ മകനായ താരീഖ് റഹ്മാനെയാണ് ഹൈക്കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചത്.
51കാരനായ താരീഖ് റഹ്മാന് കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, 2003ലും 2007ലുമായി അദ്ദേഹവും കൂട്ടുകാരനും ചേര്‍ന്നു മില്യണ്‍ കണക്കിനു ഡോളറുകള്‍ വിദേശത്തേക്കു കടത്തിയതായും കണ്ടെത്തി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് താരീഖ് ഇത്തരം വിഷയങ്ങള്‍ക്കു സുഹൃത്തിനെ സഹായിച്ചതെന്നാണ് കണ്ടെത്തല്‍.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവുകൂടിയായ താരീഖ് റഹ്മാനു നല്കപ്പെട്ട ശിക്ഷയുടെ വിഷയത്തില്‍ ഖാലിദ സിയയും പാര്‍ട്ടിയും പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."