HOME
DETAILS
MAL
ജോസ്.കെ.മാണിയുമായി അനുനയത്തിന് യുഡിഎഫ്, ലീഗിന്റെ നേതൃതത്തില്‍ ചര്‍ച്ച നടത്തിയേക്കും
backup
September 02 2020 | 06:09 AM
തിരുവനന്തപുരം: ജോസ്.കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച് നല്‍കിയതോടെ ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫിനൊപ്പം കൂട്ടാന്‍ യുഡിഎഫില്‍ നീക്കം. ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫിനൊപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ക്ക് ലീഗിനെ നിയോഗിച്ചിതായാണ് റിപ്പോര്‍ട്ട്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ജോസ്.കെ.മാണി വിഭാഗവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഇടതു സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തില്‍ നിന്ന് ജോസ്.കെ.മാണി പക്ഷം വിട്ടു നിന്നിരുന്നു. ഇതോടെ ജോസ് പക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യുഡിഎഫ്. ജോസ്.കെ.മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതോടെ യുഡിഎഫ് നേതൃത്വം ജോസ്.കെ.മാണിയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ തുറന്നിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."