ഷെഹീന്‍ തിരോധാനം: കേസില്‍ ദുരൂഹതയുണ്ടെന്ന വാദം തള്ളി പൊലിസ്
പെരിന്തല്‍മണ്ണ: മേലാറ്റൂരിലെ ഷെഹീന്‍ തീരോധാനത്തില്‍ കേസില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ കേവലം ഊഹാഭോഗം മാത്രമാണെന്ന് പൊലിസ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് നല്‍കുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതിനുപകരം പണത്തിനുവേണ്ടി മറ്റാര്‍ക്കെങ്കിലും കൈമാറിയതാകാമെന്നുമുള്ള തരത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന വാദങ്ങളാണ് പൊലിസ് തള്ളിയത്.ന
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ സംശയാസ്പദമായ യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലെന്നുപറഞ്ഞ പൊലിസ് സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുണ്ടെന്ന ആരോപണവും നിഷേധിച്ചു.
കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയ ദിവസം ജില്ലയിലെ പ്രധാന നിരത്തുകളിലൂടെ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെയും മറ്റുമായി പത്തോളം സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവയില്‍ നിന്നൊന്നും സംഭവത്തിന് പിന്നില്‍ പുറമെനിന്നുള്ളവരുടെ സഹായമുള്ളതായി കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് ദിവസങ്ങളോളം പ്രതിയെ രഹസ്യമായി നിരീക്ഷിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തിലൊരു തെളിവും ലഭിച്ചിട്ടില്ല. മലപ്പുറത്ത് റൂമെടുത്ത് കൃത്വത്തിന് വ്യക്തമായ ആസൂത്രണം പ്രതി നടത്തിയെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പാണ്ടിക്കാട് സി.ഐ കെ. അബ്ദുല്‍മജീദ്, മേലാറ്റൂര്‍ എസ്.ഐ. പി.കെ. അജിത്ത് എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
അതേസമയം, കുട്ടിയെ കണ്ടെത്തുന്നതിനായി പുഴ കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ തെരച്ചിലും നിരാശയായിരുന്നു ഫലം. വരുംദിവസങ്ങളിലും തെരച്ചില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."