കൊവിഡ്: നിയന്ത്രണങ്ങള്‍ നീക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ
ജനീവ: കൊവിഡ് മഹാമാരി ഇല്ലാതായെന്ന് ഒരു രാജ്യവും നടിക്കരുതെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാനും ജീവന്‍ രക്ഷിക്കാനും എല്ലാവരും ഗൗരവപൂര്‍വം ശ്രമിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് നിര്‍ദേശിച്ചു.
കൊവിഡ് വ്യാപനം തുടങ്ങി എട്ടു മാസം പിന്നിട്ട വേളയിലാണ് ഡബ്ല്യു.എച്ച്.ഒയുടെ ഓര്‍മപ്പെടുത്തല്‍. വ്യാപാരസ്ഥാപനങ്ങളും മറ്റും തുറക്കുന്നതില്‍ ധൃതികാണിക്കുന്നവര്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നാല്‍ വന്‍ ദുരന്തമായിരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പു നല്‍കി. ഇത് രണ്ടും ഒരുമിച്ച് നടക്കില്ലെന്ന് തോന്നാം. എന്നാല്‍ രാജ്യങ്ങള്‍ രോഗവ്യാപനം നിയന്ത്രിച്ചാല്‍ ഇത് സാധ്യമാവും. എത്രത്തോളം നിയന്ത്രണങ്ങള്‍ സാധ്യമാണോ അത്രത്തോളം സാമ്പത്തികമേഖല തുറന്നുകൊള്ളട്ടെ. വൈറസ് അതിവേഗമാണ് വ്യാപിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇത് മരണഹേതുവാകാം.
സ്റ്റേഡിയങ്ങള്‍, നിശാക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ആളുകള്‍ ഒരുമിച്ചുകൂടുന്നിടത്ത് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ സ്‌ഫോടനാത്മകമായ രീതിയില്‍ രോഗം വ്യാപിക്കും. കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നതും ആളുകള്‍ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകുന്നതും കാണാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ സുരക്ഷിതമായ രീതിയിലായിരിക്കണമത്- ലോകാരോഗ്യ സംഘടനാ മേധാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ യൂറോപ്പിന് വാക്‌സിനില്ലാതെ തന്നെ പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കൊവിഡിനൊപ്പം ജീവിക്കാമെന്ന് ലോകാരോഗ്യ സംഘടന മേഖലാ ഡയരക്ടര്‍ ഹന്‍സ് ക്ലഗ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."