സ്കൂള്‍ കെട്ടിട നിര്‍മാണം ഇഴയുന്നു; ഫണ്ട് ലഭിക്കുന്നില്ലെന്ന് എം.എല്‍.എ
കൂറ്റനാട്: കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി കെട്ടിടനിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിട നിര്‍മാണം തുടങ്ങിയിട്ടെങ്കിലും ഫണ്ടിന്റെ ലഭ്യത കുറവ് കെട്ടിട നിര്‍മാണം ഇഴഞ്ഞ് നീങ്ങാന്‍ കാരണമായി. തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ആസ്ഥി വികസന ഫണ്ടില്‍നിന്ന് 3.25 കോടി രൂപ ചെലവിലാണ് നിര്‍മാണം നടക്കുന്നത്. മൂന്ന് നിലയുടെ വാര്‍പ്പ് കഴിഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്.
ഇനി ഭിത്തി നിര്‍മാണം, പ്ലാസ്റ്ററിങ്ങ്, നിലം പണി അടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത അധ്യായ വര്‍ഷത്തിലും ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ യുദ്ധ കാലടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ നടക്കേണ്ടതുണ്ട്.
എം.എല്‍.എ പഠിച്ച സ്കൂളായതിനാല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കിയിരുന്നു. ഇത് പ്രകാരം രണ്ട് കോടി രൂപയുടെ നിര്‍മാണം നടന്നിരുന്നു. എന്നാല്‍ ഇതുവരെയായി 80 ലക്ഷം രൂപയാണ് നല്‍കിയിട്ടുളളത്. 70 ലക്ഷം രൂപയുടെ ചെക്കായതായും പറയുന്നു. എന്നാല്‍ ട്രഷറി ബാന്‍ വന്നതോടെ ഇത് ലഭിച്ചിട്ടില്ല. ഹാബിറ്റാറ്റാണ് കെട്ടിട നിര്‍മാണം നടത്തുന്നത്. എന്നാല്‍ 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ ചെലവില്‍ സ്ക്കൂളിന് മറ്റൊരു കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇതുവരെയായിട്ടും നിര്‍മാണ ഉദ്ഘാടനം പോലും നടത്തിയിട്ടില്ല.
ഇതും നാലുവര്‍ഷം പിന്നിടുകയാണ്. എന്നാല്‍ സമയാ സമയങ്ങളില്‍ ഫണ്ട് ലഭിക്കാത്തതാണ് നിര്‍മാണം നീളാന്‍ കാരണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. 70 ലക്ഷത്തിന്റെ ചെക്ക് മാറി കിട്ടുന്ന മുറക്ക് നിര്‍മാണം പുനരാരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."