HOME
DETAILS

തെങ്ങുകളില്‍ വെള്ളീച്ച ശല്യം രൂക്ഷം

  
backup
April 27 2019 | 07:04 AM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6

പുതുനഗരം: തെങ്ങുകളില്‍ വെള്ളീച്ച ശല്യം വര്‍ധിച്ചതോടെ കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍ . അതിര്‍ത്തി പ്രദേശങ്ങളിലാണ് വെള്ളീച്ചയെന്ന പ്രാണികളുടെ ശല്യം വര്‍ദ്ധിച്ചിട്ടുള്ളത്. തെങ്ങോലകളില്‍ അതിവേഗത്തില്‍ പടരുന്ന വെള്ളീച്ചകള്‍ നീരുറ്റി കുടിച്ച് തെങ്ങിനെ ഉണക്കി വളര്‍ച്ച ഇല്ലാതാക്കുന്ന അവസ്ഥവരെയാണ് എത്തിച്ചിട്ടുള്ളത്.
ഇതിന്റെ പുഴുവും ഈച്ചയും ഇലകളില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഒപ്പം ഒരുതരം മധുരസ്രവം പുറന്തള്ളും. ഈ സ്രവത്തില്‍ കറുത്ത പൂപ്പല്‍പറ്റി കരിംപൂപ്പുരോഗവും ഇതോടൊപ്പം പടരുന്നുണ്ട്. ഇത്തരം പ്രാണികള്‍ തെങ്ങോലകളെ. പാടേ കറുത്ത നിറമാക്കാനും ഓല വീഴാനും കാരണമാകുന്നു. ഇവക്ക് മെഴുകുകൊണ്ടുള്ള ആവരണം ശരീരത്തുള്ളതിനാല്‍ ഇവ അത്രവേഗം നശിക്കാത്തത് മറ്റു തെങ്ങുകളിലേക്കും പടരുവാന്‍ ഇടയാക്കീയിട്ടുണ്ട്. കാറ്റ് ശക്തമായി വീശാത്തതാണ് രോഗം പടരുവാന്‍ കാരണം.
പെരുമാട്ടി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് വെള്ളീച്ചബാധ ശക്തമായത്. ഇതു മൂലം നാളികേര ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വെള്ളീച്ചശല്യം അധികമുള്ള ഓലകള്‍ മുറിച്ച് കത്തിച്ചും, വേപ്പെണ്ണ എമല്‍ഷന്‍ തളിച്ചും രണ്ടു ലിറ്റര്‍ കഞ്ഞിവെള്ളം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചും വെള്ളീച്ചശല്യത്തിനും കരിംപൂപ്പിലിനും പ്രതിവിധികാണാമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒഴിഞ്ഞ ടിന്നിനു മുകളില്‍ മഞ്ഞ പെയിന്റടിച്ച് ഉണക്കിയ ശേഷം ആവണക്കെണ്ണ പുരട്ടി തെങ്ങിന്‍തോട്ടത്തില്‍ കെട്ടിത്തൂക്കിയുംകടും മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെയോ മഞ്ഞ കടലാസിന്റെയോ പുറത്ത് ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പ് കെട്ടി സ്ഥാപിക്കുന്നത് വഴി വെള്ളിച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ച് നശിക്കുവാന്‍ ഇടയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  8 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  8 days ago